---
title: "അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം"
english_title: "bus and auto collide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169539/bus-and-auto-collide"
published_at: "2023-12-15T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c763328593_Untitled-2-web.jpg"
keywords: []
---

# അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം

> **Lead Summary:** മഞ്ചേരി-അരീക്കോട് റോഡില്‍ ചെട്ടിയങ്ങാടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, യാത്രകാരികളായ മുഹ്സിന, തസ്നീമ , തസ്നീമയുടെ മകള്‍ മോളി (ഏഴ്) റൈസ (മൂന്ന്) എന്നിവരാണ് മരിച്ചത്.

## Article Content

മഞ്ചേരി-അരീക്കോട് റോഡില്‍ ചെട്ടിയങ്ങാടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, യാത്രകാരികളായ മുഹ്സിന, തസ്നീമ , തസ്നീമയുടെ മകള്‍ മോളി (ഏഴ്) റൈസ (മൂന്ന്) എന്നിവരാണ് മരിച്ചത്.

മരിച്ച മുഹ്സിനയുടെ മക്കളായ മുഹമ്മദ് നിഷാദ് (11), അസ ഫാത്തിമ (4), മുഹമ്മദ് അസൻ എന്നിവര്‍ക്കും, സാബിറ എന്ന 58 കാരിക്കും ഒരു വയസ്സുകാരൻ റൈഹാൻ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ പരിക്കേറ്റ സാബിറയെയും റൈഹാനേയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിഴക്കേത്തലയില്‍നിന്ന് പുല്ലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയില്‍ അരീക്കോട് ഭാഗത്തുനിന്ന് വന്ന കര്‍ണാടകയില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അപകടത്തില്‍ ഓട്ടോ പൂര്‍ണമായി തകര്‍ന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169539/bus-and-auto-collide)