---
title: "മാലിന്യക്കൂമ്പാരമായി തളിപ്പറമ്പിന്റെ ഹൃദയഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം, നാട്ടുകാർ രോഗ ഭീഷണിയിൽ"
english_title: "Private land in the heart of Taliparamba as a waste heap, the natives at risk of disease"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16950/private-land-in-the-heart-of-taliparamba-as-a-waste-heap-the-natives-at-risk-of-disease"
published_at: "2021-12-20T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c017f11cd49_64815662-2d36-4b84-804e-5d92e5cc09e3.jpg"
keywords: []
---

# മാലിന്യക്കൂമ്പാരമായി തളിപ്പറമ്പിന്റെ ഹൃദയഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലം, നാട്ടുകാർ രോഗ ഭീഷണിയിൽ

> **Lead Summary:** സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെ സമീപവാസികൾ ആശങ്കയിൽ. മെയിൻ റോഡിൽ തൗഹീദ് മസ്ജിദിന് അടുത്തുള്ള സ്ഥലത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത്.

## Article Content

സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായതോടെ സമീപവാസികൾ ആശങ്കയിൽ. മെയിൻ റോഡിൽ തൗഹീദ് മസ്ജിദിന് അടുത്തുള്ള സ്ഥലത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത്.

നഗരസഭ ഇടപെട്ട് മാലിന്യം നീക്കം ചെയ്യണമെന്നാണ് സമീപവാസികളുടെ ആവശ്യം. ശാസ്ത്രീയമായ മാലിന്യനിർമാർജനത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നഗരസഭയാണ് തളിപ്പറമ്പ് നഗരസഭ. എന്നിട്ടുപോലും അവയൊന്നും ഉപയോഗപ്പെടുത്താതെ ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുകയാണ്.

മാലിന്യങ്ങൾ ചീഞ്ഞളിയുന്നതിനാൽ സമീപവാസികൾ രോഗത്തിന്റെ ഭീഷണിയിലാണ്, കൂടാതെ വഴിയാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നഗരസഭയിൽ നിരന്തരം പരാതി കൊടുക്കുമ്പോൾ വന്ന് വൃത്തിയാക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയ പാടിയാകുകയാണെന്ന് നാട്ടുകാർ പറയുന്നു.

എത്രയും പെട്ടെന്ന് നഗരസഭ ഇടപെട്ടില്ലെങ്കിൽ തളിപ്പറമ്പിന്റെ ഹൃദയഭാഗം മാലിന്യ പറമ്പായി മാറും എന്നും നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16950/private-land-in-the-heart-of-taliparamba-as-a-waste-heap-the-natives-at-risk-of-disease)