---
title: "യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു"
english_title: "arrested two people "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169494/arrested-two-people"
published_at: "2023-12-15T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c58c08458c_news-card.jpg"
keywords: []
---

# യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ രണ്ടു പേരെ തളിപ്പറമ്പ് എസ്.ഐ.ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തു. രാഹുല്‍, അനുരാജ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**തളിപ്പറമ്പ്: **യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ രണ്ടു പേരെ തളിപ്പറമ്പ് എസ്.ഐ.ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തു. രാഹുല്‍, അനുരാജ് എന്നിവരാണ് അറസ്റ്റിലായത്.

മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിനെയാണ് ഡിസംബര്‍ 11 ന് രാത്രി പത്തോടെ നാലുപേരും ചേര്‍ന്ന് കെ.എൽ 59 ടി 4628 കാറില്‍ തട്ടിക്കൊണ്ടുപോയി മോറാഴ സ്‌റ്റെംസ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ഇരുമ്പു വടികൊണ്ടും വളകൊണ്ടും മര്‍ദ്ദിച്ചത്.

കേസിൽ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഇവരെ രാവിലെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169494/arrested-two-people)