---
title: "ശതാബ്ദി വേളയിൽ പുസ്തക സമ്മാനവുമായി വെള്ളൂർ ബേങ്ക്"
english_title: "Vellore Bank with Book Prize"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169430/vellore-bank-with-book-prize"
published_at: "2023-12-15T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c206392188_news-card.jpg"
keywords: []
---

# ശതാബ്ദി വേളയിൽ പുസ്തക സമ്മാനവുമായി വെള്ളൂർ ബേങ്ക്

> **Lead Summary:** **വെള്ളൂർ : **വായനശാലകളാൽ സമ്പന്നമായ വെള്ളൂർ റവന്യൂ വില്ലേജിൽ വായനശാലകളെയും വായനയെയും പരിപോഷിപ്പിക്കാൻ വെള്ളൂർ ബേങ്കിന്റെ വേറിട്ട മാതൃക. വില്ലേജിൽ ആകെയുള്ള 25 അഫിലിയേറ്റഡ് ഗ്രന്ഥാലയങ്ങൾക്കാണ് പതിനായിരം രൂപയുടെ പുസ്തകം നൽകുന്നത്.

## Article Content

**വെള്ളൂർ : **വായനശാലകളാൽ സമ്പന്നമായ വെള്ളൂർ റവന്യൂ വില്ലേജിൽ വായനശാലകളെയും വായനയെയും പരിപോഷിപ്പിക്കാൻ വെള്ളൂർ ബേങ്കിന്റെ വേറിട്ട മാതൃക. വില്ലേജിൽ ആകെയുള്ള 25 അഫിലിയേറ്റഡ് ഗ്രന്ഥാലയങ്ങൾക്കാണ് പതിനായിരം രൂപയുടെ പുസ്തകം നൽകുന്നത്.

പുസ്തക സമ്മാനം എന്ന ഈ പദ്ധതിക്കായി രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ബേങ്ക് നീക്കി വെച്ചത്. ഓരോ ഗ്രന്ഥാലയത്തിലും വിവിധ മേഖലകളിലെ പ്രതിഭകളെ പങ്കെടുപ്പിച്ച് സഹകരണ സദസ്സ് സംഘടിപ്പിച്ച് അതിൽ വെച്ചാണ് പുസ്തകം സമ്മാനിക്കുന്നത്. പുസ്തക സമ്മാനത്തിന്റെ ഉദ്ഘാടനം ഏച്ചിലാംവയൽ ഗ്രാമീണ വായനശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. മുൻ എം എൽ എ സി. കൃഷ്ണൻ അധ്യക്ഷനായി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി വി സജിത , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ശിവകുമാർ , ബേങ്ക് സെക്രട്ടറി കെ തങ്കമണി എന്നിവർ പ്രസംഗിച്ചു. എം സുനിൽ കുമാർ പുസ്തകം സ്വീകരിച്ചു. ബേങ്ക് പ്രസിഡണ്ട് കെ പി ജ്യോതി സ്വാഗതവും എ വി സുബാഷ് നന്ദിയും പറഞ്ഞു. 3 ദിവസങ്ങളിലായി 25 സഹകരണ സദസ്സുകൾ പൂർത്തീകരിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169430/vellore-bank-with-book-prize)