---
title: "തളിപ്പറമ്പിൽ ദേശീയപാതയിൽ സീബ്രാലൈൻ മുറിച്ച് കടക്കവെ വയോധികനെ ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു"
english_title: "An elderly man was hit by a two-wheeler "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169158/an-elderly-man-was-hit-by-a-two-wheeler"
published_at: "2023-12-14T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657acf2e4f99c_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ദേശീയപാതയിൽ സീബ്രാലൈൻ മുറിച്ച് കടക്കവെ വയോധികനെ ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പിൽ ദേശീയപാതയിൽ സീബ്രാലൈൻ മുറിച്ച് കടക്കവെ വയോധികനെ ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു. കൂവോട് സ്വദേശി അശോകനാണ് അപകടത്തിൽ പരിക്ക് പറ്റിയത്. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തളിപ്പറമ്പിൽ ദേശീയപാതയിൽ സീബ്രാലൈൻ മുറിച്ച് കടക്കവെ വയോധികനെ ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു. കൂവോട് സ്വദേശി അശോകനാണ് അപകടത്തിൽ പരിക്ക് പറ്റിയത്. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അശോകൻ ഓട്ടോറിക്ഷയിൽ നിന്നിറങ്ങി സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കവേയാണ് അമിത വേഗതയിൽ വന്ന ഇരുചക്ര വാഹനം ഇടിച്ചത്. ഇതിനു മുമ്പും ഇവിടെ അപകടങ്ങൾ പല തവണ നടന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169158/an-elderly-man-was-hit-by-a-two-wheeler)