---
title: "കണ്ണൂർ ജില്ല യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്: നാളെ ആരംഭിക്കും"
english_title: "Kannur District Youth Volleyball Championship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169152/kannur-district-youth-volleyball-championship"
published_at: "2023-12-14T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657aca85d0537_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ജില്ല യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്: നാളെ ആരംഭിക്കും

> **Lead Summary:** **കണ്ണൂർ: ** ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി, വേളം ശക്തി സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 15മുതൽ 17വരെ വേളം പൊതുജന വായനശാല ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും.

## Article Content

**കണ്ണൂർ: ** ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി, വേളം ശക്തി സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂർ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 15മുതൽ 17വരെ വേളം പൊതുജന വായനശാല ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും.

15ന് വൈകുന്നേരം 6മണിക്ക് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി പി. പി. സദാനന്ദൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ 12 പുരുഷ ടീമും, 4 വനിതാ ടീമും പങ്കെടുക്കും. പത്തനംതിട്ടയിൽ വെച്ചു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടേ ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169152/kannur-district-youth-volleyball-championship)