---
title: "വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ അജ്ഞാതർ തീവച്ച് നശിപ്പിച്ചു"
english_title: "An autorickshaw parked in the backyard was set on fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/169073/an-autorickshaw-parked-in-the-backyard-was-set-on-fire"
published_at: "2023-12-14T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a969672e49_news-card.jpg"
keywords: []
---

# വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ അജ്ഞാതർ തീവച്ച് നശിപ്പിച്ചു

> **Lead Summary:** താവം പള്ളിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ അജ്ഞാതർ തീവച്ച് നശിപ്പിച്ചു. പള്ളിക്കര മദ്രസയ്ക്ക് സമീപത്തെ ജാസിർ എം ടി പി യുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയാണ് അജ്ഞാതർ അഗ്നിക്കിരി ആക്കിയത്. ഇന്ന് പുലർച്ചയോടെയാണ് ഓട്ടോറിക്ഷ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

## Article Content

താവം പള്ളിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ അജ്ഞാതർ തീവച്ച് നശിപ്പിച്ചു. പള്ളിക്കര മദ്രസയ്ക്ക് സമീപത്തെ ജാസിർ എം ടി പി യുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയാണ് അജ്ഞാതർ അഗ്നിക്കിരി ആക്കിയത്. ഇന്ന് പുലർച്ചയോടെയാണ് ഓട്ടോറിക്ഷ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഓട്ടോറിക്ഷ പൂർണ്ണമായും കത്തി നശിച്ചു. വീട്ടുമുറ്റത്ത് കെട്ടിയ ടാർപോളിൻ ഷീറ്റും കത്തി നശിച്ചു. വീടിന്റെ മുൻഭാഗത്ത് തീ പടർന്നു പിടിച്ചിരുന്നു. പൂർണ്ണമായും കരിപിടിച്ച അവസ്ഥയിലാണ്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തെക്കുറിച്ച് കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/169073/an-autorickshaw-parked-in-the-backyard-was-set-on-fire)