---
title: "സപ്ലൈകോ ലോറി ഉടമകള്‍ സമരം പിന്‍വലിച്ചു"
english_title: "Supplyco strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168999/supplyco-strike"
published_at: "2023-12-13T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സപ്ലൈകോ ലോറി ഉടമകള്‍ സമരം പിന്‍വലിച്ചു

> **Lead Summary:** **കൊച്ചി: **കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ ലോറി ഉടമകളുടെ സംഘടനയായ കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ 11 മുതല്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. കുടിശികയുടെ 20 ശതമാനം രണ്ടു ദിവസത്തിനകവും ശേഷിക്കുന്ന തുകയില്‍ 90 ശതമാനം 14 ദിവസത്തിനകവും നല്‍കാമെന്ന സപ്ലൈകോ എംഡിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 

## Article Content

**കൊച്ചി: **കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ ലോറി ഉടമകളുടെ സംഘടനയായ കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ 11 മുതല്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. കുടിശികയുടെ 20 ശതമാനം രണ്ടു ദിവസത്തിനകവും ശേഷിക്കുന്ന തുകയില്‍ 90 ശതമാനം 14 ദിവസത്തിനകവും നല്‍കാമെന്ന സപ്ലൈകോ എംഡിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 

വ്യാഴാഴ്ച മുതല്‍ റേഷന്‍കടകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണം സാധാരണ നിലയിലാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണം നിശ്ചലമായ സാഹചര്യത്തിലാണ് സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍റെ അധ്യക്ഷതയില്‍ കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. 

ഏഴു ദിവസത്തിനകം കുടിശിക മുഴുവന്‍ തന്നു തീര്‍ക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ 20 ശതമാനം വരുന്ന അഞ്ചുകോടി രൂപ സമാശ്വാസമെന്ന നിലയില്‍ ശനിയാഴ്ചയ്ക്കു മുന്‍പായി നല്‍കാമെന്നും ശേഷിക്കുന്ന 55 കോടി രൂപ 14 ദിവസത്തിനകം നല്‍കാമെന്നും സിഎംഡി ഉറപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168999/supplyco-strike)