---
title: "ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാള്‍ മുതല്‍ ആരംഭിക്കും"
english_title: "Special vandebharat service "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168995/special-vandebharat-service"
published_at: "2023-12-13T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579db99e15b0_Screenshot_20231213_215732_Google.jpg"
keywords: []
---

# ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാള്‍ മുതല്‍ ആരംഭിക്കും

> **Lead Summary:** ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ - കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ - കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈയിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20ന് കോട്ടയത്തെത്തും. കോട്ടയത്ത് നിന്ന് രാത്രി 9 മണിക്ക് ട്രെയിന്‍ പുറപ്പെടും. നാല് ദിവസത്തെ സ്പെഷ്യൽ സർവീസാണ് പ്രഖ്യാപിച്ചത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168995/special-vandebharat-service)