---
title: "കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി"
english_title: "erala Paramedical Coordination Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168899/erala-paramedical-coordination-committee"
published_at: "2023-12-13T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65797cfaef4fd_news-card.jpg"
keywords: []
---

# കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:** **കണ്ണൂർ:** തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങളിലെ അപാകതകൾ പരിഹരിക്കുക, പൊതുജനാരോഗ്യം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ടെക്നീഷ്യൻമാരും പാരാമെഡിക്കൽ സ്ഥാപന ഉടമകളും കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി.

## Article Content

**കണ്ണൂർ:** തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങളിലെ അപാകതകൾ പരിഹരിക്കുക, പൊതുജനാരോഗ്യം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ടെക്നീഷ്യൻമാരും പാരാമെഡിക്കൽ സ്ഥാപന ഉടമകളും കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി.

സമരം സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരള പ്രൈവറ്റ് ലാബ് ഓണേഴ്സ് ഫെഡറേഷൻ( കെപിഎൽഒഎഫ്) സംസ്ഥാന ട്രഷറർ പി അനിൽകുമാർ അധ്യക്ഷനായി. മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ (എംഎൽഒഎ) സംസ്ഥാന ജനറൽ സെക്രട്ടറി രജീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി.

സിഐടിയു ജില്ലാ പ്രസിഡണ്ട് ഇ സുർജിത്ത്, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം, എഐടിയുസി ജില്ലാ പ്രസിഡണ്ട് എം ഗംഗാധരൻ, ടി ജെ ജോസഫ്, കെ വി ശ്രീനിവാസൻ, കെ സുരേന്ദ്രൻ, വി ഉമേഷ്കുമാർ, ഇ പി രവീന്ദ്രൻ, പി പി സത്യജിത്ത് എന്നിവർ സംസാരിച്ചു.കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ( കെപിഎംടിഎ)സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അമൃതവല്ലി സ്വാഗതം എം എൽ ഒ എ ജില്ലാ പ്രസിഡണ്ട് റീന അഖിലേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168899/erala-paramedical-coordination-committee)