---
title: "വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭയാത്രയുടെ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു"
english_title: "They protested the destruction of flags and posters of the welfare party's rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168894/they-protested-the-destruction-of-flags-and-posters-of-the-welfare-partys-rally"
published_at: "2023-12-13T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65797a6ab0573_news-card.jpg"
keywords: []
---

# വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭയാത്രയുടെ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

> **Lead Summary:** കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കുക, എയിഡഡ് മേഖലയിലെ നിയമനങ്ങൾ പി എസ് സി ക്ക് വിടുക, സർക്കാർ മേഖലയിൽ ജന സംഖ്യാനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 12 നും 13 നും കോർപ്പറേഷൻ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥയുടെ സ്വീകരണ കേന്ദ്രമായ അലവിൽ ജഗ്‌ഷനിൽ കെട്ടിയ കൊടികളും പോസ്റ്ററുകളും രാത്രിയുടെ മറവിൽ ചില സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതിൽ വെൽഫെയർ പാർട്ടി കോർപർഷൻ കമ്മിറ്റി പരധിഷേധം അറിയിച്ചു.

## Article Content

കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കുക, എയിഡഡ് മേഖലയിലെ നിയമനങ്ങൾ പി എസ് സി ക്ക് വിടുക, സർക്കാർ മേഖലയിൽ ജന സംഖ്യാനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 12 നും 13 നും കോർപ്പറേഷൻ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥയുടെ സ്വീകരണ കേന്ദ്രമായ അലവിൽ ജഗ്‌ഷനിൽ കെട്ടിയ കൊടികളും പോസ്റ്ററുകളും രാത്രിയുടെ മറവിൽ ചില സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതിൽ വെൽഫെയർ പാർട്ടി കോർപർഷൻ കമ്മിറ്റി പരധിഷേധം അറിയിച്ചു.

ജനാധിപത്യരീതിയിൽ പ്രവർത്തിക്കുകയും. മനുഷ്യരുടെ നിത്യ ജീവിതത്തിൽ ഇsപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ് നമ്മുടേതെന്നും ആശയപരമായി വല്ല വിയോചിപ്പും ഉണ്ടെങ്കിൽ സംവാദത്തിന് തയ്യാറാവണമെന്നും ജാഥാ ജാഥാ ക്യാപ്റ്റൻ കോർപറേഷൻ കമ്മിറ്റി പ്രസിഡണ്ട് സി മുഹമ്മദ് ഇംതിയാസ് അഭിപ്രായപെട്ടു.

യോഗത്തിൽ ജില്ലാ സെക്രട്ടറി ഷെറോസ് സജ്ജാദ്, ചാലാട് ഡിവിഷൻ പ്രസിഡണ്ട്‌ അസ്‌ലം, പഞ്ഞിക്കയിൽ പ്രസിഡണ്ട്‌ V. സ്വദിഖ് കോർപറേഷൻ കമ്മിറ്റിഅംഗങ്ങൾ കൗല ബിബി, കല്ലാഖ്, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168894/they-protested-the-destruction-of-flags-and-posters-of-the-welfare-partys-rally)