---
title: "സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും കുറവ്"
english_title: "The price of gold in the state is still low today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168837/the-price-of-gold-in-the-state-is-still-low-today"
published_at: "2023-12-13T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579587d8cf06_gold.jfif"
keywords: []
---

# സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും കുറവ്

> **Lead Summary:** **തിരുവനന്തപുരം: **സ്വർണ വിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സ്വർണ വിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു.

വിപണി വില 5665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5രൂപ കുറഞ്ഞു വില 4705 രൂപയുമാണ് വെള്ളിയുടെ വില ഇന്നും കുറഞ്ഞു.ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168837/the-price-of-gold-in-the-state-is-still-low-today)