---
title: "യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദനം: നാല് പേർക്കെതിരെ കേസ്"
english_title: "Youth kidnapped in car and beaten up"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168794/youth-kidnapped-in-car-and-beaten-up"
published_at: "2023-12-13T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65793938a5b28_news-card.jpg"
keywords: []
---

# യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദനം: നാല് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന പരാതിയിൽ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മർദ്ദനമേറ്റ മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിന്റെ പരാതിയിലാണ് രാഹുല്‍, അനുരാജ്, പ്രണവ്, പ്രജീഷ് എന്നിവരുടെ പേരിൽ കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന പരാതിയിൽ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മർദ്ദനമേറ്റ മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിന്റെ പരാതിയിലാണ് രാഹുല്‍, അനുരാജ്, പ്രണവ്, പ്രജീഷ് എന്നിവരുടെ പേരിൽ കേസെടുത്തത്.

ഡിസംബര്‍ 11 ന് രാത്രി പത്തോടെ നാലുപേരും ചേര്‍ന്ന് റിജിലിനെ കെ.എല്‍ 59 ടി 4628 കാറില്‍ തട്ടിക്കൊണ്ടുപോയി മോറാഴ സ്‌റ്റെംസ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ഇരുമ്പു വടികൊണ്ടും വളകൊണ്ടും മര്‍ദ്ദിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168794/youth-kidnapped-in-car-and-beaten-up)