---
title: "പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല:  റോഡ് ഉപരോധിച്ച് ശബരിമല തീര്‍ഥാടകര്‍"
english_title: "Vehicles are not allowed to enter Pampa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168780/vehicles-are-not-allowed-to-enter-pampa"
published_at: "2023-12-13T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657929fa6ac05_Untitled-2-web.jpg"
keywords: []
---

# പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല:  റോഡ് ഉപരോധിച്ച് ശബരിമല തീര്‍ഥാടകര്‍

> **Lead Summary:** എരുമേലി: എരുമേലിയില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് ശബരിമല തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന ഭക്തരടക്കം എരുമേരി- റാന്നി പാത ഉപരോധിച്ചത്.

## Article Content

എരുമേലി: എരുമേലിയില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് ശബരിമല തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന ഭക്തരടക്കം എരുമേരി- റാന്നി പാത ഉപരോധിച്ചത്.

ഒന്നരമണിക്കൂറോളം പ്രതിഷേധം നീണ്ടു. റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുപോകാന്‍ തീര്‍ഥാടകര്‍ അനുവദിച്ചില്ല. പൊലീസെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് റോഡ് ഉപരോധിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയതോടെയാണ് തീര്‍ഥാടകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168780/vehicles-are-not-allowed-to-enter-pampa)