---
title: "കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് വേണമെന്നില്ല: ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്"
english_title: "NET is no longer required for college teacher recruitment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168779/net-is-no-longer-required-for-college-teacher-recruitment"
published_at: "2023-12-13T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65792963188d7_Untitled-2-web.jpg"
keywords: []
---

# കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് വേണമെന്നില്ല: ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം: **കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. സെറ്റ് പരീക്ഷയും എസ്എൽഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

## Article Content

**തിരുവനന്തപുരം: **കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. സെറ്റ് പരീക്ഷയും എസ്എൽഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് സെറ്റും എസ്എൽഇടിയും എന്നതാണ് ഈ നിലയിലുള്ള മാറ്റത്തിന് കാരണം.ഇത് പ്രകാരം കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ഈ മാറ്റത്തിലൂടെ കോളേജുകളിൽ അധ്യാപകരാകാൻ അടിസ്ഥാന യോഗ്യതയായി സെറ്റും പരിഗണിക്കും.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168779/net-is-no-longer-required-for-college-teacher-recruitment)