---
title: "പറശ്ശിനിക്കടവിൽ പുതിയ വാട്ടർ ടാക്സി സർവീസ് തുടങ്ങി"
english_title: "New water taxi service started at Parasshinikadu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168718/new-water-taxi-service-started-at-parasshinikadu"
published_at: "2023-12-12T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657873d8a073b_Untitled-2-web.jpg"
keywords: []
---

# പറശ്ശിനിക്കടവിൽ പുതിയ വാട്ടർ ടാക്സി സർവീസ് തുടങ്ങി

> **Lead Summary:** **പറശ്ശിനിക്കടവ് : **ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടർ ടാക്സി പറശ്ശിനിക്കടവിലെത്തി സർവീസ് തുടങ്ങി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടർ ടാക്‌സി ഇന്നലെ രാവിലെയാണ് അഴീക്കൽ ഹാർബറിലെത്തിയത് തുടർന്ന് വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു.ഇന്ന് രാവിലെ സർവീസ് ആരംഭിച്ചു 2021 ജനുവരിയിലാണ് ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവിൽ ആദ്യമായി വാട്ടർ ടാക്സി ഇറക്കിയത്.

## Article Content

**പറശ്ശിനിക്കടവ് : **ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടർ ടാക്സി പറശ്ശിനിക്കടവിലെത്തി സർവീസ് തുടങ്ങി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടർ ടാക്‌സി ഇന്നലെ രാവിലെയാണ് അഴീക്കൽ ഹാർബറിലെത്തിയത് തുടർന്ന് വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു.ഇന്ന് രാവിലെ സർവീസ് ആരംഭിച്ചു 2021 ജനുവരിയിലാണ് ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവിൽ ആദ്യമായി വാട്ടർ ടാക്സി ഇറക്കിയത്.

ഇതിന് എൻജിൻ തകരാർമൂലം കൃത്യമായി സർവീസ് നടത്താൻ സാധിക്കാത്തത് ജലഗതാഗതവകുപ്പിന് വലിയ വരുമാനനഷ്ടമുണ്ടാക്കിയിരുന്നു.നിലവിലുള്ള വാട്ടർ ടാക്‌സി നവംബർ അഞ്ചുമുതൽ തകരാർമൂലം കട്ടപ്പുറത്താണ്. ടാക്സിയുടെ യന്ത്രഭാഗങ്ങൾക്ക് തകരാർ വന്നാൽ ഇന്ത്യയ്ക്ക് പുറത്തുനിന്ന് സാമഗ്രികൾ എത്തിക്കേണ്ട അവസ്ഥയാണ്.

ഒരാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണി നടത്തി പഴയ ടാക്സിയുടെ തകരാർ പരിഹരിക്കുമെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു. എന്തെങ്കിലും തകരാർ വന്നാലും പകരം ഒന്ന് റിസർവായി പഴയ ടാക്സിയെ ഒരുക്കിനിർത്താനാണ് ജലഗതാഗതവകുപ്പിൻ്റെ തീരുമാനം. പറശ്ശിനിക്കടവിലെത്തുന്ന വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് വാട്ടർ ടാക്സികളാണ്. ഇന്ത്യയിൽതന്നെ രണ്ടാമത്തെ വാട്ടർ ടാക്‌സിയായിരുന്നു പറശ്ശിനിക്കടവിൽ ഇറക്കിയത്.

ആധുനിക സുരക്ഷാസംവിധാനമുള്ള കാറ്റാ മറൈൻ ബോട്ടാണിത്.ഫൈബറിൽ നിർമിച്ച ബോട്ടിൽ ഒരേസമയം പത്ത് പേർക്ക് സഞ്ചരിക്കാനാകും.മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ ഓടും.1500 രൂപയ്ക്ക് ഒരുമണിക്കൂർ സമയം പത്തുപേർക്ക് വളപട്ടണം പുഴയുടെ തുരുത്തുകളും തീരങ്ങളും കണ്ട് പ്രകൃതിഭംഗി ആസ്വദിക്കാനാകും.

അരമണിക്കൂർ 750 രൂപ നിരക്കിലും സർവീസുണ്ടായിരുന്നു.കൂടാതെ 15 മിനിറ്റ് സമയത്തേക്ക് ഒരാളിൽനിന്ന് 40 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.പുതിയ വാട്ടർ ടാക്‌സിയുടെ സർവ്വീസ് പറശിനിയുടെ ടൂറിസം ജലഗതാഗതത്തിന് പുത്തനുണർവ് നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168718/new-water-taxi-service-started-at-parasshinikadu)