---
title: "സിവിൽ സർവ്വീസ് അധ്യാപക മേഖലയുടെ അതിജീവന യാത്രക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി"
english_title: "AtiJeevan Yatra conducted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168717/atijeevan-yatra-conducted"
published_at: "2023-12-12T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578730b5ec6a_news-card.jpg"
keywords: []
---

# സിവിൽ സർവ്വീസ് അധ്യാപക മേഖലയുടെ അതിജീവന യാത്രക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

> **Lead Summary:** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് അധ്യാപക മേഖലയുടെ പുനരുജ്ജീവനത്തിനായി നടത്തുന്ന അതി ജീവന യാത്രക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

## Article Content

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് അധ്യാപക മേഖലയുടെ പുനരുജ്ജീവനത്തിനായി നടത്തുന്ന അതി ജീവന യാത്രക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ താലൂക്ക് തല സ്വീകരണം അഡ്വ സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. 6 ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, 2019 ലെ ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് അതിജീവന യാത്ര നടത്തുന്നത്.

പി സി സാബൂ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ ചവറ ജയകുമാർ, കെ സി സുബ്രമണ്യൻ, അനിൽ എം ജോർജ്, പി കെ സരസ്വതി, കെ വി മഹേഷ്, നാരായണൻ കുട്ടി മനിയേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168717/atijeevan-yatra-conducted)