---
title: "കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു"
english_title: "Bhashotsavam was organized at Kurumathur South UP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168656/bhashotsavam-was-organized-at-kurumathur-south-up-school"
published_at: "2023-12-12T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65782bea134f4_news-card.jpg"
keywords: []
---

# കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ:** ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മുന്നേറ്റം ലക്ഷ്യമിട്ട് കൊണ്ട് കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ഡിസംബർ 5 മുതൽ 11 വരെ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

## Article Content

**കുറുമാത്തൂർ:** ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മുന്നേറ്റം ലക്ഷ്യമിട്ട് കൊണ്ട് കുറുമാത്തൂർ സൗത്ത് യു.പി സ്കൂളിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ഡിസംബർ 5 മുതൽ 11 വരെ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

പാട്ടരങ്ങ്, കഥോത്സവം, നാട്ടുവിശേഷം കൂട്ടെഴുത്ത്, ക്ലാസ്സ് പത്രം, റീഡേഴ് തിയ്യേറ്റർ തുടങ്ങിയ വിവിധങ്ങളായ പരിപാടികളാണ് ഭാഷോത്സവത്തിൽ ഉൽക്കൊള്ളിച്ചത്. പൂന്തോണി , തേൻ മൊഴി എന്നീ പേരുകളിൽ ഒന്നാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാർ തയ്യാറാക്കിയ ക്ലാസ്സ്പത്രം പരിപാടിയിൽ ഹെഡ്മിസ്ട്രസ് സുലോചന ടീച്ചർ പ്രകാശനം ചെയ്തു. ശ്രുതി ടീച്ചർ , നുഫൈൽ മാസ്റ്റർ എന്നിവർ ഭാഷോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡിസംബർ 5 മുതൽ 11 വരെയുള്ള ഒരോ ദിവസങ്ങളിലും അരങ്ങേറിയ വ്യത്യസ്ത സെഷനുകളിൽ സ്കൂളിലെ മറ്റ് അധ്യാപകർ ആശംസകൾ നേർന്നു. ആടിയും പാടിയും എഴുതിയും വായിച്ചും കുട്ടികൾ ഭാഷോത്സവം സ്കൂളിൽ ഉത്സവമാക്കി തീർത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണ പരിപാടിക്ക് മാറ്റേകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168656/bhashotsavam-was-organized-at-kurumathur-south-up-school)