---
title: "ഹോട്ടലിൽ കയറി യുവാവിനെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്"
english_title: "A case against three persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168578/a-case-against-three-persons"
published_at: "2023-12-12T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577df09ea795_Untitled-2_web.jpg"
keywords: []
---

# ഹോട്ടലിൽ കയറി യുവാവിനെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

> **Lead Summary:** ഹോട്ടലിൽ കയറി യുവാവിനെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്. തളിപ്പറമ്പ് പൂഴക്കുളങ്ങര ഫരീദാമൻസിലിൽ ജാഷിർ കെയുടെ പരാതിയിൽ സമീർ, മുസ്തഫ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

ഹോട്ടലിൽ കയറി യുവാവിനെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്. തളിപ്പറമ്പ് പൂഴക്കുളങ്ങര ഫരീദാമൻസിലിൽ ജാഷിർ കെയുടെ പരാതിയിൽ സമീർ, മുസ്തഫ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8:30 യോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള ഫുഡ് ലാൻഡ് ഹോട്ടലിൽ അതിക്രമിച്ചു കയറി ഇവർ മൂന്നുപേരും ജാഷിറിനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈകൊണ്ട് മുഖത്തും കഴുത്തിനും അടിക്കുകയും ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള പണമിടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168578/a-case-against-three-persons)