---
title: "ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ മുൻ ചീഫ് അക്കൗണ്ടന്റ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി"
english_title: "The former chief accountant appeared "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168517/the-former-chief-accountant-appeared"
published_at: "2023-12-11T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577304db168e_download_(1).jfif"
keywords: []
---

# ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി തട്ടിയ കേസിൽ മുൻ ചീഫ് അക്കൗണ്ടന്റ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി

> **Lead Summary:** കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഏഴര കോടി രൂപ തട്ടിയ കേസിൽ ജ്വല്ലറിയിലെ മുൻ ചീഫ് അക്കൗണ്ടന്റ് ചിറക്കൽ സ്വദേശി സിന്ധു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ടൗൺ സി ഐ ബിനു മോഹന്റെ മുമ്പാകെയാണ് ഹാജരായത്.

## Article Content

കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഏഴര കോടി രൂപ തട്ടിയ കേസിൽ ജ്വല്ലറിയിലെ മുൻ ചീഫ് അക്കൗണ്ടന്റ് ചിറക്കൽ സ്വദേശി സിന്ധു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ടൗൺ സി ഐ ബിനു മോഹന്റെ മുമ്പാകെയാണ് ഹാജരായത്.

സിന്ധുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നു മുതൽ മൂന്നുദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാനാണ് കോടതി നിർദ്ദേശം. സിന്ധു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഹാജരായത്. കേസ് ഈ മാസം 19 ന് ഹൈകോടതി വീണ്ടും പരിഗണിക്കും. തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത ഉടൻ വിദേശത്ത് കടന്ന് സിന്ധു കഴിഞ ആഴ്ച്ചയാണ് നാട്ടിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168517/the-former-chief-accountant-appeared)