---
title: "പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന; അപേക്ഷ ക്ഷണിച്ചു"
english_title: "Application invited"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168498/application-invited"
published_at: "2023-12-11T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577200d46122_download_(2).jpg"
keywords: []
---

# പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ : **ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി സമ്പദ് യോജന 2023-24 വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, ഓരുജലകുള നിര്‍മ്മാണം, മത്സ്യ കുഞ്ഞുങ്ങളുടെ നഴ്സറി / മത്സ്യ പരിപാലന യൂണിറ്റ്, ശുദ്ധജല മത്സ്യ കൃഷിക്കായുളള പ്രവര്‍ത്തന ചെലവ്, ഓരുജല മത്സ്യ കൃഷിക്കായുളള പ്രവര്‍ത്തന ചെലവ്, ഓരുജലകൂട്, ബയോഫ്ളോക്ക് കുളം നിര്‍മ്മാണം (വനിതകൾക്ക്) അപേക്ഷിക്കാം.

## Article Content

**കണ്ണൂർ : **ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി സമ്പദ് യോജന 2023-24 വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, ഓരുജലകുള നിര്‍മ്മാണം, മത്സ്യ കുഞ്ഞുങ്ങളുടെ നഴ്സറി / മത്സ്യ പരിപാലന യൂണിറ്റ്, ശുദ്ധജല മത്സ്യ കൃഷിക്കായുളള പ്രവര്‍ത്തന ചെലവ്, ഓരുജല മത്സ്യ കൃഷിക്കായുളള പ്രവര്‍ത്തന ചെലവ്, ഓരുജലകൂട്, ബയോഫ്ളോക്ക് കുളം നിര്‍മ്മാണം (വനിതകൾക്ക്) അപേക്ഷിക്കാം.

പദ്ധതിയുടെ നിശ്ചിത മാതൃകയിലുളള അപേക്ഷ തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഡിസംബര്‍ 16 വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168498/application-invited)