---
title: "പി വി ചാത്തുക്കുട്ടി മെമ്മോറിയൽ രണ്ടാമത് സി ലെവൽ ഷട്ടിൽ ടൂർണമെന്റിൽ പയ്യന്നൂർ റെഡ്സ്റ്റാർ എ ടീം ജേതാക്കളായി"
english_title: "Payyannur Redstar A team won"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168445/payyannur-redstar-a-team-won"
published_at: "2023-12-11T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576ea1eb6f6c_news-card.jpg"
keywords: []
---

# പി വി ചാത്തുക്കുട്ടി മെമ്മോറിയൽ രണ്ടാമത് സി ലെവൽ ഷട്ടിൽ ടൂർണമെന്റിൽ പയ്യന്നൂർ റെഡ്സ്റ്റാർ എ ടീം ജേതാക്കളായി

> **Lead Summary:** DYFI പരിയാരം സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സഖാവ് പി വി ചാത്തുക്കുട്ടി മെമ്മോറിയൽ രണ്ടാമത് സി ലെവൽ ഷട്ടിൽ ടൂർണമെന്റിൽ പയ്യന്നൂർ റെഡ്സ്റ്റാർ എ ടീം ജേതാക്കളായി. ഒന്നാം സ്ഥാനത്തിനുള്ള അയ്യായിരം രൂപയും ട്രോഫിയും യദു , സുബീഷ് എന്നിവരടങ്ങുന്ന ടീം നേടി

## Article Content

DYFI പരിയാരം സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സഖാവ് പി വി ചാത്തുക്കുട്ടി മെമ്മോറിയൽ രണ്ടാമത് സി ലെവൽ ഷട്ടിൽ ടൂർണമെന്റിൽ പയ്യന്നൂർ റെഡ്സ്റ്റാർ എ ടീം ജേതാക്കളായി. ഒന്നാം സ്ഥാനത്തിനുള്ള അയ്യായിരം രൂപയും ട്രോഫിയും യദു , സുബീഷ് എന്നിവരടങ്ങുന്ന ടീം നേടി

രണ്ടാം സ്ഥാനത്തിനുള്ള മൂവായിരം രൂപയും ട്രോഫിയും യദുകൃഷ്ണൻ, ഉണ്ണി എന്നിവരടങ്ങുന്ന റെഡ് സ്റ്റാർ സി ടീം നേടി.മികച്ച കളിക്കാരനുള്ള പുരസ്കാരം റെഡ് സ്റ്റാർ എ ടീമിന്റെ യദുവിന് ലഭിച്ചു. ഷട്ടിൽ ടൂർണമെന്റിന്റെ ഉദ്ഘാടനം DYFI സംസ്ഥാന കമ്മിറ്റി അംഗം സ. അനിഷ പി പി നിർവഹിച്ചു.

സംഘാടക സമിതി ചെയർമാൻ വി വി മഹേഷ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ ശ്യാമേഷ് പി ബി, DYFI പരിയാരം മേഖല സെക്രട്ടറി ശരത് . കെ , പരിയാരം സെന്റർ ബ്രാഞ്ച് സെക്രട്ടറി കെ.ചന്ദ്രൻ, യൂണിറ്റ് പ്രസിഡന്റ് ആതിര.വി എന്നിവർ സംസാരിച്ചു. CPIM പരിയാരം ലോക്കൽ സെക്രട്ടറി സ.എം ടി മനോഹരൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168445/payyannur-redstar-a-team-won)