---
title: "വെങ്ങര ശ്രീ മുച്ചിലോട്ടുഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ഏൽപ്പിക്കൽ ചടങ്ങ് നടത്തി"
english_title: "Vengara Sree Muchilotubhagavathy Temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168338/vengara-sree-muchilotubhagavathy-temple"
published_at: "2023-12-11T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657689af8207c_news-card.jpg"
keywords: []
---

# വെങ്ങര ശ്രീ മുച്ചിലോട്ടുഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ഏൽപ്പിക്കൽ ചടങ്ങ് നടത്തി

> **Lead Summary:** വെങ്ങര ശ്രീ മുച്ചിലോട്ടുഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടത്തി. പതിനഞ്ചു വർഷത്തേ ഇടവേളയ്ക്ക് ശേഷം പെരുങ്കളിയാട്ടത്തിന് കേളികൊട്ട്ഉയർന്ന വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ത്തിലെ കളിയാട്ടം ഏൽപ്പിൽ ചടങ്ങ് ഭക്ത്യാതരപൂർവ്വം നടന്നു.

## Article Content

വെങ്ങര ശ്രീ മുച്ചിലോട്ടുഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടത്തി. പതിനഞ്ചു വർഷത്തേ ഇടവേളയ്ക്ക് ശേഷം പെരുങ്കളിയാട്ടത്തിന് കേളികൊട്ട്ഉയർന്ന വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ത്തിലെ കളിയാട്ടം ഏൽപ്പിൽ ചടങ്ങ് ഭക്ത്യാതരപൂർവ്വം നടന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 1 നും 2.31 നും ഇടയിലു ള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്. ക്ഷേത്ര ശ്രീകോവിലിലുള്ള മൂല ഭണ്ഡാരം, മുച്ചിലോട്ട് ഭഗവതിയുടെയും ഉപദേ വതമാരുടെയും പ്രതിപുരുഷന്മാർ ചേർന്ന് എടുത്ത് ക്ഷേത്ര സ്ഥാനി കർ, കോമരം., കാരണവന്മാർ, അന്തി തിരിയൻമാർ എന്നിവരുടെ സാന്നിധ്യത്തിൽ  ക്ഷേത്രത്തിലെ കോയ്മ മാരായ ചേണിച്ചേരി ചെറുവരക്കിൽ സ്ഥാനികരായ ഇന്ദു കലാധരൻ , ഉണ്ണി, പത്മനാഭൻ എന്നിവർക്ക് മുച്ചിലോട്ട് ഭഗവതിയുടയും മറ്റ് ഉപദേവതമാരുടെ യും പ്രതിപുരുഷന്മാർ ചേർന്ന് മൂലഭണ്ഡാരം കൈമാറുന്നു. തുടർന്ന് പെരുങ്കളിയാട്ടത്തിന്റെ ആഘോഷകമ്മറ്റി ഭാരവാഹികളായ വർക്കിങ്ങ് കമ്മറ്റി ചെയർ മ്മാൻ ടി.വി. സുഭകൻ , ജനറൽ കൺവീനർ ടി.വി.കുഞ്ഞിരാമൻ, ട്രഷറർ പി.വി.വിജയൻ തുടങ്ങി കമ്മറ്റി ഭാരവാഹികൾ ചേർന്ന് മൂലഭന്ധാരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168338/vengara-sree-muchilotubhagavathy-temple)