---
title: "ആലപ്പുഴയെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല; ബിജെപി നേതാവിനെ വെട്ടിക്കൊന്നു"
english_title: "Rss_alappuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16814/rss_alappuzha"
published_at: "2021-12-19T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bea2fe937c4_alappuzha-bjp.jpg"
keywords: []
---

# ആലപ്പുഴയെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല; ബിജെപി നേതാവിനെ വെട്ടിക്കൊന്നു

> **Lead Summary:** കൊച്ചി; എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊന്നു.

## Article Content

കൊച്ചി; എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊന്നു.

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ന​ഗര പരിധിയിലാണ് സംഭവമുണ്ടായത്.

ഇന്നലെ നടന്ന കൊലപാതകത്തിന്റെ പ്രത്യാക്രമണമാണ് ഇതെന്ന് ആർഎസ്എസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16814/rss_alappuzha)