---
title: "ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി"
english_title: "youth-ends-life-after-posting-on-instagram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168073/youth-ends-life-after-posting-on-instagram"
published_at: "2023-12-09T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65743f1027e13_ajmal.jpg"
keywords: []
---

# ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

> **Lead Summary:** കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. എറണാകുളം ആലുവ സ്വദേശി അജ്മല്‍ ആണ് ആത്മഹത്യ ചെയ്തത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് പിന്നിലെന്നാണ് സൂചന.

## Article Content

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. എറണാകുളം ആലുവ സ്വദേശി അജ്മല്‍ ആണ് ആത്മഹത്യ ചെയ്തത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് പിന്നിലെന്നാണ് സൂചന.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പായിരുന്നു അജ്മലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. തന്റെ ചിത്രമുള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പങ്കുവച്ച ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്. ദുബൈയില്‍ പോയിരുന്ന അജ്മല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്നു തിരികെ വന്നിരുന്നു.

ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി മനോവിഷമത്തിലായിരുന്നു. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അജ്മലിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168073/youth-ends-life-after-posting-on-instagram)