തളിപ്പറമ്പ്: ഒറ്റ നമ്പർ ചൂതാട്ടം: തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് ഒരാളെ പിടികൂടി. കരിപ്പൂൽ പുതിയ പുരയിൽ ഹൗസിൽ രാജൻ പി പി(68)യെയാണ് തളിപ്പറമ്പ് എസ് ഐ കെ ദിനേശൻ പിടികൂടിയത്. ഇന്നലെ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വച്ച് പ്രതി ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെടുന്നതിനിടെയാണ് 2740 രൂപ അടക്കം ഇയാളെ പിടികൂടി നോട്ടീസ് നൽകിയത്.
Single number gambling