---
title: "പി.എം.ജി.എസ്.വൈ റോഡുകളുടെ പ്രവർത്തി ഉദ്ഘാടനം ഡിസംബർ 10ന് കെ. സുധാകരൻ എം.പി നിർവഹിക്കും"
english_title: "Inauguration of PMGSY roads on 10th December"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167910/inauguration-of-pmgsy-roads-on-10th-december"
published_at: "2023-12-08T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573358c93274_Untitled-2-web.jpg"
keywords: []
---

# പി.എം.ജി.എസ്.വൈ റോഡുകളുടെ പ്രവർത്തി ഉദ്ഘാടനം ഡിസംബർ 10ന് കെ. സുധാകരൻ എം.പി നിർവഹിക്കും

> **Lead Summary:** **ശ്രീകണ്ഠപുരം: **ഇരിക്കൂർ നിയോജക മണ്ഡലത്തിൽ പ്രധാന മന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടെയുതി നിർമ്മിക്കുന്ന ഉളിക്കൽ-വയത്തൂർ-മണിപ്പാറ-ആനറ-കുന്നത്തൂർ റോഡ്, പൊന്നംപറമ്പ-ഉപ്പുപടന്ന-വാതിൽമട-കുഞ്ഞിപ്പറമ്പ എന്നീ റോഡുകളുടെ പ്രവർത്തി ഉദ്ഘാടനം ഡിസംബർ 10ന് കണ്ണൂർ എം.പി കെ.സുധാകരൻ നിർവഹിക്കുമെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

## Article Content

**ശ്രീകണ്ഠപുരം: **ഇരിക്കൂർ നിയോജക മണ്ഡലത്തിൽ പ്രധാന മന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടെയുതി നിർമ്മിക്കുന്ന ഉളിക്കൽ-വയത്തൂർ-മണിപ്പാറ-ആനറ-കുന്നത്തൂർ റോഡ്, പൊന്നംപറമ്പ-ഉപ്പുപടന്ന-വാതിൽമട-കുഞ്ഞിപ്പറമ്പ എന്നീ റോഡുകളുടെ പ്രവർത്തി ഉദ്ഘാടനം ഡിസംബർ 10ന് കണ്ണൂർ എം.പി കെ.സുധാകരൻ നിർവഹിക്കുമെന്ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

ളിക്കലിൽ ഉച്ചകഴിഞ്ഞു 2 മണിക്കും,പയ്യാവൂരിൽ 4 മണിക്കുമാണ് ഉദ്ഘാടനം. പ്രധാന മന്ത്രി ഗ്രാമീണ സഡക്ക് യോജനയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉളിക്കൽ പഞ്ചായത്തിലൂടെ കടന്നു പോകുന്ന ഉളിക്കൽ-വയത്തൂർ-കൊട്ടപ്പാറ-ആനറ-കുന്നത്തൂർ റോഡ് 6.087 കിലോമീറ്റർ ദൈർഘ്യത്തിൽ 5,65,44,783 രൂപ ചെലവിലും, പൊന്നമ്പറമ്പ് -ഉപ്പുപടന്ന-വാതിൽമാട-കുഞ്ഞിപ്പറമ്പ റോഡ് 5.047 കിലോമീറ്റെർ ദൈർഘ്യത്തിൽ 4,98,95,349 കോടി രൂപ ചിലവഴിച്ചുമാണ് നിർമ്മിക്കുന്നത്.

അസംസ്‌കൃത വിഭവങ്ങളുടെ മിതമായ ഉപയോഗം മാത്രം വരുന്ന ഫുൾ ഡെപ്ത് റിക്ലമേഷൻ (FDR) എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തി നടപ്പിലാക്കുന്നത്.

മണ്ഡലത്തിലെ 2 പ്രധാന റോഡുകളായ ഇവയുടെ നിർമാണം പൂർത്തീകരിക്കുന്നതിലൂടെ ഗ്രാമീണ ജനതയ്ക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാ സൗകര്യമാണ് ഒരുക്കപ്പെടുന്നതെന്നു എം.എൽ.എ പറഞ്ഞു.

ഉളിക്കൽ-വയത്തൂർ-ആനറ -റോഡിന്റെ ഉദ്ഘാടനം ഉളിക്കൽ വയത്തൂർ അമ്പലത്തിനു സമീപവും,പൊന്നമ്പറമ്പ-ഉപ്പുപടന്ന-വാതിൽമട റോഡിന്റെ ഉദ്ഘാടനം പയ്യാവൂർ ചാച്ചമ്മ ജംഗ്ഷൻ വെച്ചും നടക്കും.

അഡ്വ.സജീവ് ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ കെ.സുധാകരൻ എം.പി നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിക്കും.ജില്ലാ പഞ്ചായത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യാതിഥിയായി പങ്കെടുക്കും,ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് റോബർട്ട് ജോർജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167910/inauguration-of-pmgsy-roads-on-10th-december)