---
title: "വധശ്രമ കേസിലെ പ്രതിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Valapatnam police arrested the accused in the attempt to murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167705/valapatnam-police-arrested-the-accused-in-the-attempt-to-murder-case"
published_at: "2023-12-07T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571ed3dc67a5_Untitled-2-web.jpg"
keywords: []
---

# വധശ്രമ കേസിലെ പ്രതിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** വളപട്ടണം സ്റ്റേഷൻ പരിധിയിൽ ചിറക്കൽ ചിറക്ക് സമീപം വെച്ച് പരാതിക്കാരനെയും സുഹൃത്തിനെയും പേപ്പർ കട്ടർ ഉപയോഗിച്ച് വീശി ഭീഷണിപ്പെടുത്തുകയും മുഖത്തും നെഞ്ചിനും അടിക്കുകയും ഓടി രക്ഷപെടാൻ ശ്രമിക്കവെ പരാതിക്കാരന്റെ സുഹൃത്തിന്റെ കോളറിൽ പിടിച്ചുകൊണ്ട് പേപ്പർ കട്ടർ വീശി മുഖത്ത് ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

വളപട്ടണം സ്റ്റേഷൻ പരിധിയിൽ ചിറക്കൽ ചിറക്ക് സമീപം വെച്ച് പരാതിക്കാരനെയും സുഹൃത്തിനെയും പേപ്പർ കട്ടർ ഉപയോഗിച്ച് വീശി ഭീഷണിപ്പെടുത്തുകയും മുഖത്തും നെഞ്ചിനും അടിക്കുകയും ഓടി രക്ഷപെടാൻ ശ്രമിക്കവെ പരാതിക്കാരന്റെ സുഹൃത്തിന്റെ കോളറിൽ പിടിച്ചുകൊണ്ട് പേപ്പർ കട്ടർ വീശി മുഖത്ത് ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

സുഹൃത്ത് ഒഴിഞ്ഞു മാറിയില്ലെകിൽ മരണം വരെ സംഭവിക്കുമായിരുന്നു. 2023 ഒക്ടോബർ 22 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചിറക്കൽ സ്വദേശി റോഷൻ ജേക്കബ് ഉമ്മൻ(37) എന്നയാളാണ് അറസ്റ്റിലായത്.

സംഭവത്തിന്ശേഷം ഒളിവിൽ പോയ റോഷനെ പിടികൂടുന്നതിനുവേണ്ടി ഇക്കഴിഞ്ഞ നവംബർ മാസം വീട്ടിലെത്തിയ പോലീസിന് നേരെ റോഷന്റെ പിതാവ് ബാബു തോമസ് വെടിവെച്ചിരുന്നു. കുനിഞ്ഞു മാറിയത് കൊണ്ട് മാത്രമാണ് പോലീസുകാർ രക്ഷപ്പെട്ടത്. വെടിവെപ്പിനിടയിൽ റോഷൻ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട് ബാബു തോമസിനെ പോലീസ് കീഴ്പ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് റിമാൻഡ് ചെയ്തു. തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് ന്റെ നിർദ്ദേശാനുസരണം എ സി പി ടി കെ രക്തകുമാറിന്റെ നേതൃത്വത്തിൽ വളപട്ടണം എസ് എച്ച് ഒ ജേക്കബ് എം ടി സബ് ഇൻസ്‌പെക്ടർ നിതിൻ എ എന്നി പോലീസ് ഉദ്യോഗസ്ഥരും പോലീസ് സംഘവും നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167705/valapatnam-police-arrested-the-accused-in-the-attempt-to-murder-case)