---
title: "പഴയങ്ങാടിയിലും പരിസരപ്രദേശങ്ങളിലും നിരവധി പേർക്ക്  തെരുവ് നായ്ക്കളുടെ കടിയേറ്റു"
english_title: "Many people have been bitten by stray dogs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167657/many-people-have-been-bitten-by-stray-dogs"
published_at: "2023-12-07T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571bc2d12d70_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടിയിലും പരിസരപ്രദേശങ്ങളിലും നിരവധി പേർക്ക്  തെരുവ് നായ്ക്കളുടെ കടിയേറ്റു

> **Lead Summary:** പഴയങ്ങാടി ബസ്സ്റ്റാൻഡ്, ബീവി റോഡ്,മാടായി വാടിക്കൽ, വെങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ വച്ചാണ് ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റത്. സുഭാഷ് വെങ്ങര, ജലീൽ വളപട്ടണം, സുനിൽ ദത്ത് വാടിക്കൽ, ഹസ്സൻ ബീവി റോഡ്, സാന്ദ്ര വെങ്ങര, നഹിർ ബി വി റോഡ്, കൃഷ്ണൻ വാടിക്കൽ, ഇതര സംസ്ഥാന തൊഴിലാളിയായ തസ്ത ഗിരിഎന്നിവർക്കാണ് കടിയേറ്റത്.

## Article Content

പഴയങ്ങാടി ബസ്സ്റ്റാൻഡ്, ബീവി റോഡ്,മാടായി വാടിക്കൽ, വെങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ വച്ചാണ് ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റത്. സുഭാഷ് വെങ്ങര, ജലീൽ വളപട്ടണം, സുനിൽ ദത്ത് വാടിക്കൽ, ഹസ്സൻ ബീവി റോഡ്, സാന്ദ്ര വെങ്ങര, നഹിർ ബി വി റോഡ്, കൃഷ്ണൻ വാടിക്കൽ, ഇതര സംസ്ഥാന തൊഴിലാളിയായ തസ്ത ഗിരിഎന്നിവർക്കാണ് കടിയേറ്റത്.

കടിയേറ്റവർ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്,പഴയങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. പഴയങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തിരുവുനായ ഭീഷണി ഉണ്ടെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167657/many-people-have-been-bitten-by-stray-dogs)