---
title: "ജില്ലാ കലോത്സവം ; ഭക്ഷണ വിതരണത്തിൽ തിളങ്ങി തളിപ്പറമ്പ നോർത്ത് അധ്യാപകർ"
english_title: "Taliparamba North teachers shine in food distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167655/taliparamba-north-teachers-shine-in-food-distribution"
published_at: "2023-12-07T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571bb9bbd5a2_news-card.jpg"
keywords: []
---

# ജില്ലാ കലോത്സവം ; ഭക്ഷണ വിതരണത്തിൽ തിളങ്ങി തളിപ്പറമ്പ നോർത്ത് അധ്യാപകർ

> **Lead Summary:** **തളിപ്പറമ്പ: **തലശ്ശേരിയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവ ഭക്ഷണശാലയിലെ ഒരു കൗണ്ടർ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ അധ്യാപകരുടെ സജീവ സാന്നിധ്യം കൊണ്ട് തിളങ്ങി. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യാണ് ഭക്ഷണ ചുമതല ഏറ്റെടുത്തത്.

## Article Content

**തളിപ്പറമ്പ: **തലശ്ശേരിയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവ ഭക്ഷണശാലയിലെ ഒരു കൗണ്ടർ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ അധ്യാപകരുടെ സജീവ സാന്നിധ്യം കൊണ്ട് തിളങ്ങി. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യാണ് ഭക്ഷണ ചുമതല ഏറ്റെടുത്തത്.

എല്ലാ ദിവസവും പായസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.ചൊവ്വാഴ്ച ആരംഭിച്ച കലോത്സവം ശനിയാഴ്ച അവസാനിക്കും. തളിപ്പറമ്പനോർത്ത് ഉപജില്ലാ അധ്യാപകരുടെ ടീമിന് സംസ്ഥാന കൗൺസിലർ പി.വി. സജീവൻ, ജില്ലാ ജോ. സെക്രട്ടറി കെ.വി. മെസ്മർ എന്നിവർ നേതൃത്വം നൽകി.

ടി.അംബരീഷ്, കെ.എസ്.വിനീത്, ടി.ടി.രൂപേഷ്, എ.അസ് ലം, പി.വി.പ്രീത, ടി.വി.സിനി, സി.കെ.അസ് ലഫ്, കെ.കെ.ശ്രീരാജ്, സിനി മാത്യു.തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷം പാട്ടും പായസവും എന്ന പേരിൽ ഗാനമേളകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഭക്ഷണശാല പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167655/taliparamba-north-teachers-shine-in-food-distribution)