---
title: "കഞ്ചാവും എം ഡി എം എയുമായി മൂന്ന് പേർ പിടിയിലായി"
english_title: "Three people were arrested with ganja and MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167598/three-people-were-arrested-with-ganja-and-mdma"
published_at: "2023-12-07T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65716df593631_Untitled-2-web.jpg"
keywords: []
---

# കഞ്ചാവും എം ഡി എം എയുമായി മൂന്ന് പേർ പിടിയിലായി

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ വന്‍ ലഹരി വേട്ട. ഇരിക്കൂറിലും ചെറുപുഴയിലുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ഇന്നലെ വൈകുന്നേരം 4:00 മണിയോടെ ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ നടത്തിയ വാഹനപരിശോധനയിലാണ് 4.10 ഗ്രാം എം.ഡി.എം.എയുമായി കുത്തുപറമ്പ് മെരുവമ്പായി സ്വദേശി കണ്ടന്‍കുന്ന് വീട്ടില്‍ പി.അഫ്‌സ്‌നാസ്, കുത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി സി.പി.ഖാലിദ് എന്നിവരെ് പോലീസ് പിടികൂടിയത്.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ വന്‍ ലഹരി വേട്ട. ഇരിക്കൂറിലും ചെറുപുഴയിലുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ഇന്നലെ വൈകുന്നേരം 4:00 മണിയോടെ ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ നടത്തിയ വാഹനപരിശോധനയിലാണ് 4.10 ഗ്രാം എം.ഡി.എം.എയുമായി കുത്തുപറമ്പ് മെരുവമ്പായി സ്വദേശി കണ്ടന്‍കുന്ന് വീട്ടില്‍ പി.അഫ്‌സ്‌നാസ്, കുത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി സി.പി.ഖാലിദ് എന്നിവരെ് പോലീസ് പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച KL 58 V 1875 നമ്പര്‍ സ്വിഫ്റ്റ് കാറും പോലീസ് പിടികൂടി. ഇരിക്കൂര്‍ എസ്.ഐ മുഹമ്മദ് നജ്മി പ്രതികളെ അറസ്റ്റ് ചെയ്തു. എസ് ഐ സത്യനാഥന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രിയേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167598/three-people-were-arrested-with-ganja-and-mdma)