---
title: "അറിവരങ്ങ് പുരസ്‌കാരം അബ്ദുസ്സമദ് മുട്ടത്തിന്"
english_title: "Abdussamad Muttam has been awarded the Arivarang Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167593/abdussamad-muttam-has-been-awarded-the-arivarang-award"
published_at: "2023-12-07T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65716c18192ea_news-card.jpg"
keywords: []
---

# അറിവരങ്ങ് പുരസ്‌കാരം അബ്ദുസ്സമദ് മുട്ടത്തിന്

> **Lead Summary:** **തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1300 ദിന പുരസ്കാരത്തിന് ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം അർഹനായി.

## Article Content

**തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1300 ദിന പുരസ്കാരത്തിന് ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം അർഹനായി.

ജംഇയ്യത്തുൽ മുഅല്ലിമീനെ ജനകീയമാക്കുന്നതിൽ നേതൃപരമായി വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലും സജീവ സാന്നിധ്യമായ അദ്ദേഹം മാടായി ഗ്രാമ പഞ്ചായത്ത് മുൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് .

അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ഡിസംബർ 8 ന് പുതിയങ്ങാടിയിൽ വെച്ച് നടക്കുന്ന ജില്ല ഇസ്ലാമിക് കലാമേള വേദിയിൽ വെച്ച് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167593/abdussamad-muttam-has-been-awarded-the-arivarang-award)