---
title: "പഴയങ്ങാടി രാമപുരം പാലത്തിൽ ചരക്കു ലോറി ഇടിച്ച് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു"
english_title: "The person who died after being hit by a goods lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167447/the-person-who-died-after-being-hit-by-a-goods-lorry"
published_at: "2023-12-06T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65705032c6e13_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടി രാമപുരം പാലത്തിൽ ചരക്കു ലോറി ഇടിച്ച് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു

> **Lead Summary:** പഴയങ്ങാടി രാമപുരത്ത് ചരക്ക് ലോറി ഇടിച്ച് മരിച്ച വയോധികയെ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചക്ക് 12:30 ഓടെയാണ് അപകടം നടന്നത്. അതിയടം പാലോട്ട് കാവിന് സമീപത്തെ ചേണിച്ചേരി ചെറുവരക്കീൽ ഭാർഗവി യാണ് മരിച്ചത്. ഭർത്താവ്: മഞ്ഞേരി ദാമോദരൻ. മക്കൾ: റീന, ശ്രീജ, ഷിനി.

## Article Content

പഴയങ്ങാടി രാമപുരത്ത് ചരക്ക് ലോറി ഇടിച്ച് മരിച്ച വയോധികയെ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചക്ക് 12:30 ഓടെയാണ് അപകടം നടന്നത്. അതിയടം പാലോട്ട് കാവിന് സമീപത്തെ ചേണിച്ചേരി ചെറുവരക്കീൽ ഭാർഗവി യാണ് മരിച്ചത്. ഭർത്താവ്: മഞ്ഞേരി ദാമോദരൻ. മക്കൾ: റീന, ശ്രീജ, ഷിനി.

പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം.കർണാടകയിലെ ബെൽഗാമിൽ നിന്ന് പഞ്ചസാരയുമായി കൊച്ചിയിലേക്ക് പോകുകയാരുന്ന ചരക്ക് ലോറിയാണ് അപകടത്തിന് ഇടയാക്കിയത്.

രാമപുരം ശ്രീ മഹാവിഷ്ണു ക്ഷത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് വയോധികയെ ചരക്ക് ലോറി ഇടിച്ചത്.

ലോറിയുടെ അടിയിൽ കുടിങ്ങി പോയ വയോധികയെ പഴയങ്ങാടി,പരിയാരം പോലീസ് എത്തിയാണ് പുറത്ത് എടുത്തത്. പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേനയുടെ റിസ്‌ക്യൂ ടീമും അപകട സ്ഥലത്ത് എത്തിയിരുന്നു.

അപകടത്തിൽപ്പെട്ട വയോധികയെ സ്ത്രീയെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ല. ബോഡി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ശവസംസ്ക്കാരം നാളെ (വ്യാഴം) രാവിലെ 10ന് അതിയടം പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167447/the-person-who-died-after-being-hit-by-a-goods-lorry)