---
title: "അഡ്‌മിറൽസ് കപ്പ് പായ് വഞ്ചിയോട്ട മത്സരം: കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ ആവേശോജ്വല തുടക്കം"
english_title: "Admirals Cup Pai Boat Race"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167438/admirals-cup-pai-boat-race"
published_at: "2023-12-06T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657046eb4a9b8_Untitled-2-web.jpg"
keywords: []
---

# അഡ്‌മിറൽസ് കപ്പ് പായ് വഞ്ചിയോട്ട മത്സരം: കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ ആവേശോജ്വല തുടക്കം

> **Lead Summary:** **കണ്ണൂർ :** അഡ്‌മിറൽസ് കപ്പ് പായ് വഞ്ചിയോട്ട മത്സരത്തിന് കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ ആവേശോജ്വല തുടക്കം.ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് അഡ്മിറൽസ് കപ്പ് പായ്‌വഞ്ചിയോട്ട മത്സരത്തിനാണ് അക്കാദമിയോടു ചേർന്നുള്ള എട്ടിക്കുളം തീരത്ത് തുടക്കമായത്.

## Article Content

**കണ്ണൂർ :** അഡ്‌മിറൽസ് കപ്പ് പായ് വഞ്ചിയോട്ട മത്സരത്തിന് കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ ആവേശോജ്വല തുടക്കം.ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് അഡ്മിറൽസ് കപ്പ് പായ്‌വഞ്ചിയോട്ട മത്സരത്തിനാണ് അക്കാദമിയോടു ചേർന്നുള്ള എട്ടിക്കുളം തീരത്ത് തുടക്കമായത്.

 20 രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ നാവിക അക്കാദമിയിൽ നിന്നുള്ള രണ്ട് ടീമുകളും നാഷണൽ ഡിഫൻസ് അക്കാദമി ടീമും മത്സരത്തിലുണ്ട്. ലേസർ റേഡിയൽ സെയ്‌ലിങ് ബോട്ടുകളിലാണ് മത്സരം നടക്കുന്നത്. പായ്‌വഞ്ചിയിൽ നിശ്ചിത ദൂരം ഏറ്റവും ആദ്യം പൂർത്തിയാക്കുന്നതിന്‌ ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുക.

മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യ രണ്ട് ടീമുകൾക്ക് അഡ്മിറൽസ് കപ്പും റണ്ണേഴ്‌സപ്പ് കപ്പും സമ്മാനിക്കും. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗത്തിൽ വ്യക്തിഗത മെഡലുകളും നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167438/admirals-cup-pai-boat-race)