---
title: "ദേശീയപാത വികസന പ്രവർത്തിയുടെ ഭാഗമായുള്ള കോൺക്രീറ്റും മറ്റു അവശിഷ്ടങ്ങളും തള്ളുന്നത് സമീപത്തെ തോടുകളിൽ"
english_title: "highway development work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167435/highway-development-work"
published_at: "2023-12-06T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570453703672_news-card.jpg"
keywords: []
---

# ദേശീയപാത വികസന പ്രവർത്തിയുടെ ഭാഗമായുള്ള കോൺക്രീറ്റും മറ്റു അവശിഷ്ടങ്ങളും തള്ളുന്നത് സമീപത്തെ തോടുകളിൽ

> **Lead Summary:** **കല്യാശ്ശേരി: ** ദേശീയ പാത വികസന പ്രവൃത്തി നടക്കുന്ന പ്രദേശത്തെ ബാക്കി വന്ന കോൺക്രീറ്റും മറ്റു അവശിഷ്ടങ്ങളും സമീപത്തെ തോടുകളിൽ തള്ളുന്നു. ഇത് പ്രദേശത്തെ ജലാശയങ്ങളിലും തോടുകളിലും ഗുരതരമായ നീരൊഴുക്കിന് പ്രശ്നം സ്യഷ്ടിക്കുന്നു. കല്യാശ്ശേരി വയക്കര പാലത്തിന് സമീപം ദേശീയ പാതയോരത്തെ വയക്കര തോടിന്റെ കൈവഴി തോട്ടിലാണ് ടൺ കണക്കിന് കോൺക്രീറ്റ് മാലിന്യങ്ങൾ അലഷ്യമായി തള്ളിയത്.

## Article Content

**കല്യാശ്ശേരി: ** ദേശീയ പാത വികസന പ്രവൃത്തി നടക്കുന്ന പ്രദേശത്തെ ബാക്കി വന്ന കോൺക്രീറ്റും മറ്റു അവശിഷ്ടങ്ങളും സമീപത്തെ തോടുകളിൽ തള്ളുന്നു. ഇത് പ്രദേശത്തെ ജലാശയങ്ങളിലും തോടുകളിലും ഗുരതരമായ നീരൊഴുക്കിന് പ്രശ്നം സ്യഷ്ടിക്കുന്നു. കല്യാശ്ശേരി വയക്കര പാലത്തിന് സമീപം ദേശീയ പാതയോരത്തെ വയക്കര തോടിന്റെ കൈവഴി തോട്ടിലാണ് ടൺ കണക്കിന് കോൺക്രീറ്റ് മാലിന്യങ്ങൾ അലഷ്യമായി തള്ളിയത്.

മൂന്നാഴ്ച മുൻപ് തള്ളിയ കോൺക്രീറ്റ് മിശ്രിതം പാറപോലെ ഉറച്ചതോടെ തോടിന്റെ നീരൊഴുക്ക് പൂർണമായും തടസപ്പെട്ട നിലയിലാണ്. നീരൊഴുക്ക് തടസപ്പെട്ടതോടെ വെള്ളം കെട്ടി നിന്ന് പ്രദേശത്താകെ ദിവസങ്ങളായി ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായി വർദ്ധിച്ചു.. ഇതിനെ തുടർന്ന് നാട്ടുകാർ പരാതിയും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ദേശീയ പാത പ്രവൃത്തിയുടെ കരാറുകാർ തോട്ടിൽ തള്ളിയ കോൺക്രീറ്റ് മാറ്റാൻ ശ്രമം തടത്തിയെങ്കിലും വിജയിച്ചിട്ടില്ല.

അഞ്ച് ടണ്ണിലധികം കോൺകീറ്റ് മിശ്രിതം തോടിന്റെ പത്ത് മീറ്ററോളം ഭാഗത്താണ് തള്ളിയത്. സമാന രീതിയിൽ പലപ്പോഴും കോൺക്രീറ്റ് അവശിഷ്ടം പാതയോരത്തും പൊതു സ്ഥലത്തും തള്ളുന്നതും പതിവാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ പരിശോധന ഇല്ലാത്തതാണ് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

തൊഴിലാളികൾ അവർക്ക് തോന്നും വിധം മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ ദേശീയ പാത അധികൃതരുടെ കർശന നിർദ്ദേശം വേണമെന്നും സാമൂഹ്യ രാഷ്രീയ കേന്ദ്രങ്ങൾ ആവശ്യപെടുന്നു. ചിത്രം: കല്യാശേരി വയക്കര തോടിന്റെ കൈവഴിയിൽ മാലിന്യം തള്ളിയതിനാൻ അഴുക്കു ജലം കെട്ടിക്കിടക്കുന്നു. 2. തോടിന്റെ പല ഭാഗത്തും സിമൻറ് മാലിന്യം തള്ളിയ നിലയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167435/highway-development-work)