---
title: "ജില്ലാ കലോത്സവം: കവിതാ രചനയിലും കഥാരചനയിലും മികവ് തെളിയിച്ച് മെസ്ന"
english_title: "Mesna excelled in poetry and story writing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167282/mesna-excelled-in-poetry-and-story-writing"
published_at: "2023-12-05T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f475211793_news-card.jpg"
keywords: []
---

# ജില്ലാ കലോത്സവം: കവിതാ രചനയിലും കഥാരചനയിലും മികവ് തെളിയിച്ച് മെസ്ന

> **Lead Summary:** **തളിപ്പറമ്പ: **തലശ്ശേരിയിൽ വെച്ച് നടക്കുന്ന കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം കവിതാ രചനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കഥാരചനയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി കെ.വി.മെസ്ന.

## Article Content

**തളിപ്പറമ്പ: **തലശ്ശേരിയിൽ വെച്ച് നടക്കുന്ന കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം കവിതാ രചനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കഥാരചനയിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി കെ.വി.മെസ്ന.

കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . ജില്ലാ ശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചനയിലും സമ്മാനം ലഭിച്ചിരുന്നു.മുല്ലനേഴി കാവ്യപ്രതിഭാ പുരസ്കാരവും സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരവും ഉൾപ്പെടെ സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾ മെസ്ന ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഈ വർഷത്തെ തളിര് സ്കോളർഷിപ്പും മെസ്നക്ക് ലഭിച്ചിട്ടുണ്ട്. അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167282/mesna-excelled-in-poetry-and-story-writing)