---
title: "തളിപ്പറമ്പിലെ അഭിഭാഷകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A lawyer in Taliparam was found dead at home"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167259/a-lawyer-in-taliparam-was-found-dead-at-home"
published_at: "2023-12-05T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f2ab0df11a_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ അഭിഭാഷകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ് :** അഭിഭാഷകയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ബാറിലെ അഭിഭാഷക പട്ടുവം കുഞ്ഞിമതിലകത്തെ ദേവദത്തം വീട്ടില്‍ ജി.കെ.രഞ്ജനയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.10 നായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ് :** അഭിഭാഷകയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ബാറിലെ അഭിഭാഷക പട്ടുവം കുഞ്ഞിമതിലകത്തെ ദേവദത്തം വീട്ടില്‍ ജി.കെ.രഞ്ജനയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.10 നായിരുന്നു സംഭവം.

വീട്ടിലെ റൂമിന്റെ ജനല്‍ ഗ്രില്‍സില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ട രഞ്ജനയെ ഉടന്‍ തന്നെ തളിപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

സേവാഭാരതി പട്ടുവം പഞ്ചായത്ത് എക്‌സിക്യുട്ടീവ് മെമ്പറാണ്. ബി.ജെ.പി തളിപ്പറമ്പ് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ടി.വി.ഗോപാലകൃഷ്ണന്‍ നായരുടെയും പങ്കജത്തിന്റെയും മകളാണ്. ഭര്‍ത്താവ്: എ.എന്‍.പ്രകാശ് കാസര്‍ക്കോട് ( റബ്‌കോ പ്രൊഡക്ഷന്‍ മാനേജര്‍). മക്കള്‍: ഹരികൃഷ്ണന്‍ പ്രകാശ് (എം.ബി.ബി.എസ് വിദ്യാര്‍ത്ഥി, ജര്‍മ്മനി), യദുകൃഷ്ണന്‍ പ്രകാശ് (എൽഎൽ.ബിവിദ്യാര്‍ത്ഥി, മംഗലാപുരം). സഹോദരിമാര്‍: അന്‍ജന, അര്‍ച്ചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167259/a-lawyer-in-taliparam-was-found-dead-at-home)