---
title: "പട്ടുവം അബൂബക്കർ മുസ്ലിയാർക്ക് ജന്മനാടിന്റെ ആദരം: ഡിസംബർ 7,8 തീയതികളിൽ കൻസുൽ ഉലമ നഗറിൽ സമ്മേളനം "
english_title: "Pattuvam Abubakar Musliyar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167193/pattuvam-abubakar-musliyar"
published_at: "2023-12-05T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ed7a890b47_news-card.jpg"
keywords: []
---

# പട്ടുവം അബൂബക്കർ മുസ്ലിയാർക്ക് ജന്മനാടിന്റെ ആദരം: ഡിസംബർ 7,8 തീയതികളിൽ കൻസുൽ ഉലമ നഗറിൽ സമ്മേളനം 

> **Lead Summary:** **പട്ടുവം:**സുന്നി പ്രസ്ഥാനത്തിൻറെ നേതൃസ്ഥാനത്ത് ഏഴ് പതിറ്റാണ്ട് പൂർത്തിയാക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർക്ക് ജന്മനാടിന്റെസ്നേഹാദരം. ഡിസംബർ 7, 8 വ്യാഴം , വെള്ളിദിവസങ്ങളിൽ കൻസുൽ ഉലമാ നഗറിൽ നടക്കുന്ന സമ്മേളനം പട്ടുവം സുന്നി മജ്ലിസിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

## Article Content

**പട്ടുവം:**സുന്നി പ്രസ്ഥാനത്തിൻറെ നേതൃസ്ഥാനത്ത് ഏഴ് പതിറ്റാണ്ട് പൂർത്തിയാക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർക്ക് ജന്മനാടിന്റെസ്നേഹാദരം. ഡിസംബർ 7, 8 വ്യാഴം , വെള്ളിദിവസങ്ങളിൽ കൻസുൽ ഉലമാ നഗറിൽ നടക്കുന്ന സമ്മേളനം പട്ടുവം സുന്നി മജ്ലിസിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

> പരിപാടിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പാരന്റിംഗ് മീറ്റ്,പൈതൃക സംഗമം, മെഗാ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് നടക്കുന്ന " നൂർ ആഗയാ "ഗ്രാൻഡ് ബുർദ ഇശൽ നൈറ്റിന് സയ്യിദ് സുഹൈൽ അസഖാഫ് തങ്ങൾ, സയ്യിദ് അസ്‌ഹർ തങ്ങൾ കാസറഗോഡ്,സയ്യിദ് മുല്ലക്കോയ തങ്ങൾ അബ്ദുസ്സ്വമദ് അമാനി തുടങ്ങിയവർ നേതൃത്വം നൽകും .

> കേരളത്തിലെയും തമിഴ്നാട്ടിലെയും അറിയപ്പെടുന്ന ഗായകരും ബുർദാഇഖ് വാനുകളും ആസ്വാദനത്തിന്റെ ഇശൽവിരുന്നൊരുക്കും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, റഹ്മത്തുല്ലാഹ് സഖാഫി എളമരം, പ്രഭാഷണം നടത്തും.എട്ടാം തീയതി 3.30 ന്പട്ടുവം ഉസ്താദിന്റെ പഴയകാല സഹപ്രവർത്തകരും പ്രാസ്ഥാനിക ബന്ധുക്കളും സംഗമിക്കുന്ന" ടീ വിത്ത് പട്ടുവം ഉസ്താദ്" പ്രോഗ്രാം നടക്കും.

മഖാം സിയാറത്തിന് സയ്യിദ് ഷാഫി ബാഅലവി വളപട്ടണം നേതൃത്വം നൽകും . 5മണിക്ക് മെഗാ ദഫിന്റെ അകമ്പടിയോടെ പട്ടുവം ഉസ്താദിനെ ആനയിക്കൽ. വൈകുന്നേരം 6:30ന് ആരംഭിക്കുന്ന പൊതുസമ്മേളനം പി. പി അബ്ദുൽ ഹക്കീം സഅദിയുടെ അധ്യക്ഷതയിൽ സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉൽഘാടനം ചെയ്യും.സയ്യിദ് സഅദുദ്ധീൻ തങ്ങൾ പ്രാർത്ഥനയുംഅബ്ദുസ്സ്വമദ് അമാനി സ്വാഗത ഭാഷണവും നിർവഹിക്കും .

SYSസംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അബ്ദുൽ ഹക്കീം അസ്ഹരിയുടെ ആമുഖത്തിനു ശേഷംകേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ,ആദരവ് സമർപ്പണവും സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അനുഗ്രഹ ഭാഷണവും നിർവഹിക്കും.പ്രമുഖ പണ്ഡിതൻ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

> പട്ടുവത്തിന്റെ പഴയകാല ഓർമ്മകളും സാംസ്കാരിക ചരിത്രങ്ങളുംകോർത്തിണക്കി വിരചിതമായ"ഓളങ്ങൾ",  "കഥ പറയുന്ന പട്ടുവം " സുവനീറിന്റെ പ്രകാശനം M. വിജിൻ MLA നിർവഹിക്കും. . സയ്യിദ് ജലാലുദ്ധീൻ ബുഖാരി വളപട്ടണം സയ്യിദ് മഷ്ഹൂർ ഇൻബിച്ചിക്കോയ തങ്ങൾ സയ്യിദ് അബ്ദുല്ല ഹൈദ്രോസ് തങ്ങൾ മാട്ടുൽ, സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ, സയ്യിദ് ഷിഹാബുദീൻ തങ്ങൾ വളപട്ടണം, സയ്യിദ് ഫസൽ തങ്ങൾ തളിപ്പറമ്പ എം അബ്ദുറഹ്മാൻ മുസ്‌ലിയാർ പരിയാരം,(സമസ്ത കേന്ദ്ര മുശാവറ) മുസ്തഫ ദാരിമി കടാങ്കോട്(അൽ മഖർ ജിസി ചെയർമാൻ) ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി,(കേരള മുസ്ലിം ജ മാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌) പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, റെയിൻബോ അബ്ദുൽ ഹമീദ് ഹാജി, ബനിയാസ് അബ്ദുറഹ്മാൻ ഹാജി,മദനി എ ബി സി അബ്ദുൽ കരീം ചേലേരി (മുസ്‌ലിം ലീഗ് )എം വി ജയരാജൻ (CPM) വി പി അബ്ദുൽ റഷീദ് (കോൺഗ്രസ്) ഖാസിം ഇരിക്കൂർ (INL) കെ പി കമാലുദ്ദീൻ മൗലവി (ജില്ലാ ട്രഷറർ SJM) പി.കെ അലിക്കുഞ്ഞി ദാരിമി (ജില്ലാ പ്രസിഡണ്ട് KMJ) അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി (സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് SMA) അനസ് അമാനി പുഷ്പഗിരി (സ്റ്റേറ്റ് സെക്രട്ടറി SSF) ടി.വി. രാജേഷ് (Ex MLA) തുടങ്ങിയ മത രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ ആശംസ നേർന്നു സംസാരിക്കും.

SYS സാന്ത്വന ഉപകരണങ്ങളുടെ സമർപ്പണം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ ആർ പി ഹുസൈൻ, അബ്ദുറഷീദ് നരിക്കോട് നിർവഹിക്കും.   പട്ടുവത്തിന്റെ പ്രാസ്ഥാനിക ധാർമിക മുന്നേറ്റത്തിനു മികച്ച സംഭാവനകൾ നൽകിയ 5മുതിർന്ന വ്യക്തികൾക്കുള്ള ഉപഹാര സമർപ്പണവും സമ്മേളനത്തിൽ നടക്കും .

സമാപന കൂട്ടു പ്രാർത്ഥനയ്ക്ക് സയ്യിദ് ജുനൈദ് അൽ ബുഖാരി തങ്ങൾ മാട്ടൂൽ നേതൃത്വം നൽകും .ജില്ലയിലെ സമുന്നതരായ പ്രാസ്ഥാനിക നേതാക്കളും സാദാത്തീങ്ങളും സംബന്ധിക്കും . പങ്കെടുക്കുന്ന വർ:- അബ്ദുസമദ് അമാനി പട്ടുവം (ചെയർമാൻ സ്വാഗത സംഘം), വി വി ഹുസൈൻ സഖാഫി (ചെയ:പ്രോഗ്രാം കമ്മിറ്റി) സുബൈർ ഹാജി (വർ. ചെയ : സ്വാഗതസംഘം) അഷ്റഫ് ഹാജി പുളിങ്ങോം ( ജനറൽ കൺവീനർ, സ്വാഗത സംഘം) സി കെ മുസ്തഫ ഹാജി (വൈ.ചെയ: സ്വാഗത സംഘം) പി സി സുഹൈൽ (കൺവീനർ: സ്വാഗത സംഘം).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167193/pattuvam-abubakar-musliyar)