---
title: "കേന്ദ്ര സര്‍ക്കാര്‍ സൗജന്യ തൊഴിലധിഷ്ടിധ കോഴ്‌സ് അമ്മാനപ്പാറമലബാര്‍ ഫര്‍ണ്ണീച്ചര്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡില്‍, ഉദ്ഘാടനം ഡിസംബര്‍ 6 ബുധനാഴ്ച"
english_title: "CENTRAL GOVERNMENT FREE EMPLOYMENT COURSE"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167071/central-government-free-employment-course"
published_at: "2023-12-04T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ded7dd2c45_Untitled-2-web.jpg"
keywords: []
---

# കേന്ദ്ര സര്‍ക്കാര്‍ സൗജന്യ തൊഴിലധിഷ്ടിധ കോഴ്‌സ് അമ്മാനപ്പാറമലബാര്‍ ഫര്‍ണ്ണീച്ചര്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡില്‍, ഉദ്ഘാടനം ഡിസംബര്‍ 6 ബുധനാഴ്ച

> **Lead Summary:** മലബാർ ഫർണ്ണീച്ചർ കൺസോർഷ്യം പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ ജില്ലയിലെ ചെറുകിട ഫർണ്ണീച്ചർ ഉല്പാദകരുടെയും വിപണനക്കാരുടെയും കൂട്ടായ്മയിൽ പരിയാരം ഗ്രാമ പഞ്ചായത്തിലെ അമ്മാനപ്പാറയിലെ കോമൺ ഫെസിലിറ്റി സെൻ്ററിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. STRIVE പരിശീലന പരിപാടിയുടെ ഉൽഘാടനം കേന്ദ്ര ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രേണർഷിപ് - STRIVE പദ്ധതി പ്രകാരം സൗജന്യ തൊഴിൽ പരിശീലനത്തിനും കൺസോർഷ്യം അംഗങ്ങളുടെ നൈപുണ്യ വികസനത്തിനുമുള്ള കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിനും അനുമതി ലഭിച്ചിട്ടുണ്ട്.

## Article Content

മലബാർ ഫർണ്ണീച്ചർ കൺസോർഷ്യം പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ ജില്ലയിലെ ചെറുകിട ഫർണ്ണീച്ചർ ഉല്പാദകരുടെയും വിപണനക്കാരുടെയും കൂട്ടായ്മയിൽ പരിയാരം ഗ്രാമ പഞ്ചായത്തിലെ അമ്മാനപ്പാറയിലെ കോമൺ ഫെസിലിറ്റി സെൻ്ററിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. STRIVE പരിശീലന പരിപാടിയുടെ ഉൽഘാടനം കേന്ദ്ര ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രേണർഷിപ് - STRIVE പദ്ധതി പ്രകാരം സൗജന്യ തൊഴിൽ പരിശീലനത്തിനും കൺസോർഷ്യം അംഗങ്ങളുടെ നൈപുണ്യ വികസനത്തിനുമുള്ള കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിനും അനുമതി ലഭിച്ചിട്ടുണ്ട്.

14 വയസ്സ് പൂർത്തിയായതും 8 ആം തരം യോഗ്യതയുമുള്ള യുവതി -യുവാക്കൾക്ക് അപ്രെൻ്റിസ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി അവർക്ക് വിദഗ്ദ പരിശീലനം നൽകി രാജ്യത്തിൻറെ പുരോഗതിയുടെ ഭാഗഭാക്കുക എന്നതാണ് പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. വനിതകൾക്കും പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗത്തിനും പ്രസ്തുത പരിശീലന പരിപാടിക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ അപ്പെന്റിസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. സൗജന്യ പരിശീലനം കൂടാതെ അപ്പെന്റിസ്ഷിപ് ആക്ട് പ്രകാരമുള്ള സ്റ്റൈപെൻഡും ലഭിക്കുന്നതാണ്.

പ്രസ്തുത പരിശീലന പരിപാടി കേരളത്തിൽ നടപ്പിലാക്കുന്നത് കേരളാ ഗവൺമെന്റിന്റെ വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടറേറ്റ് ആണ്. 2019 മുതൽ വിവിധ ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് ഈ വർഷം മുതൽ മലബാർ ഫർണ്ണീച്ചർ കൺസോർഷ്യത്തിൽ നടപ്പിലാക്കുന്നത്. കാർപെന്റെർ, ഫർണ്ണീച്ചർ & ക്യാബിനറ്റ് മേക്കർ എന്നീ ട്രേഡുകളിലാണ് പരിശീലനം നൽകുന്നത്. സിലബസിനു പുറമെ CNC, ഇന്റീരിയർ ഡിസൈനിങ്, എസ്റ്റിമേഷൻ & കോസ്റ്റിങ് തുടങ്ങിയ മേഖലകളിലും വിദഗ്ദ പരിശീലനം നൽകുന്നതാണ്.

പ്രസ്തുത പരിശീലന പരിപാടിയുടെ ഉൽഘാടനം 06-12-2023 ബുധൻ രാവിലെ 9.30 ന് എം എൽ എ എം. വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നതാണ്. പ്രസ്തുത പരിപാടിയിൽ സി. എം. കൃഷ്ണൻ (പ്രസിഡൻ്റ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്) അദ്ധ്യക്ഷത വഹിക്കുന്നതാണ്. സാമൂഹ്യ-രാഷ്ട്രീയ-ഉദ്യോഗസ്ഥ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.

പരിശീലന പരിപാടിയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നതാണ്, 06-12-2023 ന് മുൻപ് അമ്മാനപ്പാറയിലുള്ള അപ്പെൻ്റിസ്ഷിപ് ഇമ്പ്ലിമെൻറേഷൻ ഓഫീസിൽ നിന്ന് അഡ്മിഷൻ നേടാവുന്നതാണ്. പ്രസ്തുത ദിവസം തന്നെ കപ്പാസിറ്റി ഡെവലൊപ്‌മെന്റ് പദ്ധതി പ്രകാരം STRIVE, അപ്പെന്റിസ്ഷിപ് ആക്ട് എന്നീ വിഷയങ്ങളിലുള്ള ബോധവൽക്കരണ പരിപാടിയും നടത്തുന്നതാണ്. ഉൽഘാടന പരിപാടിയും തുടർന്നുള്ള പരിശീലന പരിപാടിയും വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

അഡ്മിഷനും മറ്റു വിവരങ്ങൾക്കും: 9446021534, 9895107341, 9961270895

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167071/central-government-free-employment-course)