---
title: "ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും"
english_title: "Accused sentenced to 10 years in jail and fined Rs 50,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167000/accused-sentenced-to-10-years-in-jail-and-fined-rs-50000"
published_at: "2023-12-04T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656daa3ed0777_news-card.jpg"
keywords: []
---

# ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്:** ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും. പരിയാരം മുടിക്കാനം കുന്നേൽ വീട്ടിൽ സന്തോഷിനെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി.

## Article Content

**തളിപ്പറമ്പ്:** ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും. പരിയാരം മുടിക്കാനം കുന്നേൽ വീട്ടിൽ സന്തോഷിനെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി.

2023 ജനുവരിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിബിൻ ജോയ് ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തത് മുതൽ പ്രതി റിമാൻഡിലാണ്.

പരിയാരം സബ് ഇൻസ്പെക്ടർ സഞ്ജയ് കുമാർ പി സി ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഷെറിമോൾ ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167000/accused-sentenced-to-10-years-in-jail-and-fined-rs-50000)