---
title: "ഹൗസ് സർജൻസി ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക്: പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചു"
english_title: "Indefinite strike by House Surgery Doctors"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166957/indefinite-strike-by-house-surgery-doctors"
published_at: "2023-12-04T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d83d9d7945_news-card.jpg"
keywords: []
---

# ഹൗസ് സർജൻസി ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക്: പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **ഇന്ന് മുതൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഹൗസ് സർജ്ജൻസി ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി അതിൻ്റെ മെഡിക്കൽ കോളേജിൽ ധർണ്ണ നടത്തി .ഡോ നീരജ കൃഷ്ണൻ, ഡോ സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡൻ്റ് ഡോ മാധവൻ, ആംസ്റ്റ പ്രസിഡൻ്റ് ഡോ രമേശൻ എന്നിവർ ധർണ്ണയിൽ സംസാരിച്ചു.

## Article Content

**പരിയാരം: **ഇന്ന് മുതൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഹൗസ് സർജ്ജൻസി ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി അതിൻ്റെ മെഡിക്കൽ കോളേജിൽ ധർണ്ണ നടത്തി .ഡോ നീരജ കൃഷ്ണൻ, ഡോ സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡൻ്റ് ഡോ മാധവൻ, ആംസ്റ്റ പ്രസിഡൻ്റ് ഡോ രമേശൻ എന്നിവർ ധർണ്ണയിൽ സംസാരിച്ചു.

2018 ബാച്ചിലുള്ള 90 ഹൗസ് സർജൻമാരാണ് കഴിഞ്ഞ അഞ്ച് മാസമായി സ്റ്റൈപെൻ്റ് ലഭിക്കാത്തതിനെ ത്തുടർന്നാണ് പണിമുടക്ക്. ഇൻ്റണൽഷിപ്പിൽ ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ള 2017 ബാച്ച്കാർക്ക് സ്റ്റൈപൻ്റ് നൽകുമ്പോഴും ഗവൺമെൻ്റ് ഡിഎംഇയിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ 2018 ബാച്ചിലെ ഹൗസ് സർജൻസിന് സ്റ്റെപ്പൻഡിന് അർഹതയുണ്ടാകു എന്ന ന്യായം വിവേചനത്തിൻ്റെ സീമ ലംഘിക്കുന്നതാണെന്നും ഒരു പോലെ ജോലി ചെയ്യുന്ന രണ്ട് ബാച്ച് സർജൻമാരോട് വിവേചന ബുദ്ധിയോടെ പെരുമാറുന്നത് ന്യായത്തിന് നിരക്കുന്നതല്ലെന്നും നാല് മാസത്തിൻ്റെ സ്റ്റെപ്പൻ്റ് ഇനത്തിൽ കോളേജിന് ആവശ്യമായ തുകയുടെ ഇരട്ടിയിൽ അധികം തുക ഗവൺമെൻ്റ് അക്കൗണ്ടുകളിലായും, തനത് ഫണ്ട് അക്കൗണ്ടിലായും ബാക്കി നിൽക്കെയാണ് കോളേജ് ഡിഎംഇ നിർദേശം കാത്തിരിക്കുന്നത്.

ഡിഎംഇ ൽ നിന്നും 2017 ബാച്ചിന് ഓർഡർ വന്നതും അവർക്ക് സ്റ്റെപ്പൻഡ് നൽകുമ്പോഴും ഉണ്ടാകാത്ത എന്ത് സാങ്കേതിക തടസ്സമാണ് 2018 ബാച്ചിലുള്ളതെന്ന് പറയാൻ അധികാരികൾ തയ്യാറായിട്ടില്ലെന്നും ഈ കാര്യം ഉന്നയിച്ച് ആരോഗ്യമന്ത്രിയെ സമീപിക്കുകയും സർക്കാർ തലത്തിൽ ഉടൻ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പരിഹാരം കണ്ടില്ലെന്നും തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് എത്തിചേർന്നത് എന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

നവംബർ 13ന് സൂചനാ സമരവും, പ്രതിഷേധവും നടത്തിയിരുന്നുവെങ്കിലും സ്റ്റെൻ്റ് വിഷയത്തിൽ കോളേജ് വെക്തമായി മറുപടി നൽകാത്തതും, ചെയ്യുന്ന ജോലിക്ക് അർഹതപ്പെട്ടത് ചോദിക്കുമ്പോൾ കൈമലർത്തുന്ന കോളേജ് അധികാരികളുടെ ധാർഷ്ട്യത്തിനെതിരായും നിവർത്തികേട് കൊണ്ടാണ് സമരത്തിലേക്ക് ഇറങ്ങേണ്ടി വന്നതെന്നും ഹൗസ് സർജൻസി ഭാരവാസികൾ പറഞ്ഞു.36 മണിക്കൂർ ഷിഫ്റ്റുകളിലായി രാപകൽ രോഗീപരിചരണം നടത്തുന്ന ഹൗസ് സർജൻമാരാണ് മെഡിക്കൽ കോളേജിൻ്റെ ജീവനാഡി ആയതിനാൽ ഇവരുടെ പണിമുടക്ക് സമരം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനെ ബാധിക്കും എന്നത് ഉറപ്പാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166957/indefinite-strike-by-house-surgery-doctors)