---
title: "ലോക ഭിന്ന ശേഷി ദിനാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് തളിപ്പറമ്പ സോൺ കമ്മിറ്റി ഭിന്നശേഷി സംഗമം നടത്തി"
english_title: "SYS Taliparamba Zone Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166895/sys-taliparamba-zone-committee"
published_at: "2023-12-04T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d5890af465_news-card.jpg"
keywords: []
---

# ലോക ഭിന്ന ശേഷി ദിനാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് തളിപ്പറമ്പ സോൺ കമ്മിറ്റി ഭിന്നശേഷി സംഗമം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **ലോക ഭിന്ന ശേഷി ദിനാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് തളിപ്പറമ്പ സോൺ കമ്മിറ്റി ഭിന്നശേഷി സംഗമം നടത്തി. തളിപ്പറമ്പ അൽ ഹുദാ സുന്നി ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന സംഗമം സോൺ സാമൂഹികം പ്രസിഡന്റ് കെ കെ അബ്ദുർറശീദിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **ലോക ഭിന്ന ശേഷി ദിനാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് തളിപ്പറമ്പ സോൺ കമ്മിറ്റി ഭിന്നശേഷി സംഗമം നടത്തി. തളിപ്പറമ്പ അൽ ഹുദാ സുന്നി ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന സംഗമം സോൺ സാമൂഹികം പ്രസിഡന്റ് കെ കെ അബ്ദുർറശീദിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഹകീം സഖാഫി അരിയിൽ സന്ദേശ പ്രഭാഷണം നടത്തി, ഡോ: മുഹമ്മദ് ശാഫി അസ്ഹരി, ശംസുദ്ദീൻ സഖാഫി കൂനം, ഹബീബുല്ല മൗലവി കൊട്ടില , മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട്, മൻസൂർ അൻസാരി ചൊറുക്കള, സിറാജ് മാസ്റ്റർ സലാമത്ത് നഗർ, അശ്റഫ് സഖാഫി സുന്നി നഗർ, സംഗമിച്ചു. സംഗമത്തിൽ പങ്കെടുത്തവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. അബ്ദുർറസാഖ് സി കെ ഏഴോം സ്വാഗതവും ശരീഫ് പരിയാരം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166895/sys-taliparamba-zone-committee)