---
title: "കളമശ്ശേരി സ്ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ആകെ മരണം ഏഴായി"
english_title: "Kalamassery blast"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166621/kalamassery-blast"
published_at: "2023-12-02T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b48509e28d_Untitled-2-web.jpg"
keywords: []
---

# കളമശ്ശേരി സ്ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ആകെ മരണം ഏഴായി

> **Lead Summary:** **കൊച്ചി: **കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌.

## Article Content

**കൊച്ചി: **കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌.

ഇതോടെ ആകെ മരണം 7 ആയി. നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്ന സ്ഫോടനമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166621/kalamassery-blast)