---
title: "ദാറുൽ  ഫലാഹ് ഇസ്ലാമിക് അക്കാദമി ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിനു തുടക്കമായി"
english_title: "Darul Falah Islamic Academy Arts and Sports Fest kicks off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16661/darul-falah-islamic-academy-arts-and-sports-fest-kicks-off"
published_at: "2021-12-18T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd6d1c9ee6c_fe33593f-cb0f-4d5f-9662-0ad523e3a0e9.jpg"
keywords: []
---

# ദാറുൽ  ഫലാഹ് ഇസ്ലാമിക് അക്കാദമി ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിനു തുടക്കമായി

> **Lead Summary:** > **തളിപ്പറമ്പ് : **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിനു തുടക്കമായി. "മഹാറ" എന്ന പേരിൽ നടത്തപ്പെടുന്ന ഫലാഹ് ഫെസ്റ്റ് കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

> **തളിപ്പറമ്പ് : **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിനു തുടക്കമായി. "മഹാറ" എന്ന പേരിൽ നടത്തപ്പെടുന്ന ഫലാഹ് ഫെസ്റ്റ് കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ദാറുൽ ഫലാഹ് പ്രിൻസിപ്പൽ ഉമർ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ജുനൈദ് തങ്ങൾ , ഹൈദർ അലി ഫൈസി , കെ കെ അബ്ദുള്ള ഹാജി എന്നിവർ ആശംസ അറിയിച്ചു .

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പുറത്തെടുക്കാനും കലാകായിക രംഗത്ത് തങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും വേണ്ടിയാണ് ഫെസ്റ്റ് നടത്തുന്നത് ഒരു മാസത്തോളം നീണ്ടുനിന്ന പരിപാടി ഡിസംബർ 22ന് സമാപനം കുറിക്കും.

വേദിയിൽ ഹസൻ ഹാജി , ജാഫർ ബദരിയ്യ , അബ്ദുൽ റഷീദ് മാസ്റ്റർ , മുഹ്യുദ്ധീൻ ഹുദവി, ശൻ ഫീർ ഹുദവി, ഫായിസ് ഹുദവി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16661/darul-falah-islamic-academy-arts-and-sports-fest-kicks-off)