---
title: "പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി: പതിമൂന്നായിരം തുണിസഞ്ചികൾ വിതരണം ചെയ്ത് തളിപ്പറമ്പ് നഗരസഭ"
english_title: "Cloth bags instead of plastic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166575/cloth-bags-instead-of-plastic"
published_at: "2023-12-02T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b055e61315_news-card.jpg"
keywords: []
---

# പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി: പതിമൂന്നായിരം തുണിസഞ്ചികൾ വിതരണം ചെയ്ത് തളിപ്പറമ്പ് നഗരസഭ

> **Lead Summary:** തളിപ്പറമ്പ്: പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് തളിപ്പറമ്പ് നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പതിമൂന്നായിരം തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ പി റജുലക്ക് നൽകി നിർവഹിച്ചു.

## Article Content

തളിപ്പറമ്പ്: പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് തളിപ്പറമ്പ് നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പതിമൂന്നായിരം തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ പി റജുലക്ക് നൽകി നിർവഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി അധ്യക്ഷൻമാരായ എം കെ ഷബിത, നബീസാ ബീവി, പി പി മുഹമ്മദ് നിസാർ, കെ പി കദീജ കൗൺസിലർമാരായ ഒ സുഭാഗ്യം, കൊടിയിൽ സലീം, കെ രമേശൻ, വത്സരാജൻ സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ സൂപ്രണ്ട് സുരേഷ് കസ്തൂരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. നഗരസഭ സിക്രട്ടറി കെ പി സുബൈർ സ്വാഗതവും മെമ്പർ സെക്രട്ടറി പ്രദീപൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166575/cloth-bags-instead-of-plastic)