---
title: "പച്ചക്കറി വിൽപ്പനയുടെ മറവിൽ ലഹരി വിൽപ്പന; തളിപ്പറമ്പിൽ വ്യാപാരി പിടിയിൽ"
english_title: "Intoxicated sale under the guise of selling vegetables; Trader arrested in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16657/intoxicated-sale-under-the-guise-of-selling-vegetables-trader-arrested-in-taliparamba"
published_at: "2021-12-18T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd67e4bf0eb_Untitled-2 web.jpg"
keywords: []
---

# പച്ചക്കറി വിൽപ്പനയുടെ മറവിൽ ലഹരി വിൽപ്പന; തളിപ്പറമ്പിൽ വ്യാപാരി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ബസാർ റോഡിൽ മിൽമ ബൂത്തിന് സമീപത്തെ പച്ചക്കറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പിടികൂടി.

## Article Content

**തളിപ്പറമ്പ്: **ബസാർ റോഡിൽ മിൽമ ബൂത്തിന് സമീപത്തെ പച്ചക്കറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പിടികൂടി.

തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ നാലര കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളുമായി പച്ചക്കറി വ്യാപാരിയായ എം. അയ്യൂബ്(35)നെയാണ് പിടികൂടിയത്.

തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി രാമചന്ദ്രന്റെ നേതൃത്ത്വത്തിൽ പ്രിവന്റിവ്‌ ഓഫിസർമാരായ കെ.പി മധുസൂദനൻ, എ.അസീസ്, പ്രിവൻറിവ് ഓഫിസർ(ഗ്രേഡ്) പി.പി മനോഹരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് ഹാരിസ്, ഇ.എച്ച് ഫെമിൻ, ഡ്രൈവർ സി.വി അനിൽകുമാർ പരിശോധനയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16657/intoxicated-sale-under-the-guise-of-selling-vegetables-trader-arrested-in-taliparamba)