---
title: "യൂത്ത് മാർച്ച് ചരിത്ര സംഭവമാക്കും: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി യോഗം ചേർന്നു"
english_title: "Youth March will be a historic event"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166339/youth-march-will-be-a-historic-event"
published_at: "2023-12-01T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569a93b325f0_news-card.jpg"
keywords: []
---

# യൂത്ത് മാർച്ച് ചരിത്ര സംഭവമാക്കും: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി യോഗം ചേർന്നു

> **Lead Summary:** **തളിപ്പറമ്പ:** മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്വേഷത്തിന്നെതിരെ, ദുർഭരണത്തിന്നെതിരെ എന്ന പ്രമേയം ഉയർത്തി ഡിസംബർ 12 മുതൽ 24 വരെയായി നടക്കുന്ന യൂത്ത് മാർച്ചിൽ തളിപ്പറമ്പിൽ ഡിസംബർ 14 ന് നടക്കുന്ന യാത്രയിൽ തളിപ്പറമ്പ മുനിസിപ്പൽ പരിധിയിൽ നിന്നും 200 മെമ്പർമാരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

## Article Content

**തളിപ്പറമ്പ:** മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്വേഷത്തിന്നെതിരെ, ദുർഭരണത്തിന്നെതിരെ എന്ന പ്രമേയം ഉയർത്തി ഡിസംബർ 12 മുതൽ 24 വരെയായി നടക്കുന്ന യൂത്ത് മാർച്ചിൽ തളിപ്പറമ്പിൽ ഡിസംബർ 14 ന് നടക്കുന്ന യാത്രയിൽ തളിപ്പറമ്പ മുനിസിപ്പൽ പരിധിയിൽ നിന്നും 200 മെമ്പർമാരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

പരിപാടിയുടെ പ്രചാരണാർത്ഥം മുഴുവൻ ശാഖ തലങ്ങളിലും കുടുംബങ്ങളെ ഉൾപ്പെടുത്തി സൊറപറച്ചിൽ പരിപാടിയും, പ്രചരണ ബോർഡുകളും സ്ഥാപിക്കാനും മുനിസിപ്പൽ പരിധിയിലുള്ള പുഷ്പഗിരി മുതൽ ഹൈവേ വരെ കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കാനും തീരുമാനിച്ചു.

മുനിസിപ്പൽ പ്രവർത്തക സമിതി അംഗങ്ങളുടെയും ശാഖ പ്രസിഡന്റ്‌ സെക്രട്ടറി മാരുടെയും സംഗമം മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മാർച്ച് വിശദീകരണം ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ അവതരിപ്പിച്ചു.

മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ ജാഫർ ഓലിയൻ, മുനിസിപ്പൽ ഭാരവാഹികളായ പി എ ഇർഫാൻ, അഷ്‌റഫ്‌ മുട്ട, ഫിയാസ് അള്ളാംകുളം , സ്വഫ് വാൻ കുറ്റിക്കോൽ, അജ്മൽ പാറാട് സംസാരിച്ചു. ജന. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും സെക്രട്ടറി ഹനീഫ് മദ്രസ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166339/youth-march-will-be-a-historic-event)