---
title: "പ്രൊഫസർ ബിജോയ് നന്ദന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല"
english_title: "professor bijoy nandan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166246/professor-bijoy-nandan"
published_at: "2023-12-01T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656952c1722ed_Untitled-2-web.jpg"
keywords: []
---

# പ്രൊഫസർ ബിജോയ് നന്ദന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് നൽകി. കുസാറ്റിലെ മറൈൻ ബയോളജി വിഭാ​ഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് തീരുമാനമെടുത്തത്.

## Article Content

**കണ്ണൂർ: **കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് നൽകി. കുസാറ്റിലെ മറൈൻ ബയോളജി വിഭാ​ഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് തീരുമാനമെടുത്തത്.

സാധാരണ നിലയിൽ ഒരു വൈസ് ചാൻസലർ ഒഴിയുമ്പോൾ പകരം ചുമതല നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ​ഗവർണർ കൂടിയാലോചന നടത്താറുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ​ഗവർണർ കൂടിയാലോചനകൾക്ക് മുതിരാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു എന്നാണ് സൂചന.

കണ്ണൂർ വൈസ് ചാൻസലർ ആയി ഡോ. ​ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. പുറത്താക്കപ്പെട്ട ഡോ. ​ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166246/professor-bijoy-nandan)