---
title: "സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി"
english_title: "ration shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166244/ration-shop"
published_at: "2023-12-01T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569521fdbdd1_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

ഇതാണ് ഈ മാസം മുതല്‍ നടപ്പിലാകുന്നത്. 









ഇ പോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ റേഷന്‍ വിതരണം ക്രിമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനു വേണ്ടിയും റേഷന്‍ വ്യാപാരികള്‍ക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് അവധി അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166244/ration-shop)