---
title: "പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന്  20 പവനും 20,000 രൂപയും കവര്‍ന്നു "
english_title: "gold and Rs 20,000 were stolen from the locked house "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166142/gold-and-rs-20000-were-stolen-from-the-locked-house"
published_at: "2023-11-30T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65688ccc41ced_news-card.jpg"
keywords: []
---

# പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന്  20 പവനും 20,000 രൂപയും കവര്‍ന്നു 

> **Lead Summary:** **പയ്യന്നൂര്‍:** പയ്യന്നൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവൻ്റെ ആഭരണങ്ങളും 20,000 രൂപയും ബേങ്കിൻ്റെ ബ്ലാങ്ക് ചെക്ക് ബുക്കും രേഖകളും കവർന്നു. ആരാധനാ മഹോത്സവം നടക്കുന്ന പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ചേരിക്കല്‍മുക്കിലെ പ്രവാസി എഞ്ചിനീയറായ വിഗ്‌നേഷ് ഹൗസില്‍ സുനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

## Article Content

**പയ്യന്നൂര്‍:** പയ്യന്നൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവൻ്റെ ആഭരണങ്ങളും 20,000 രൂപയും ബേങ്കിൻ്റെ ബ്ലാങ്ക് ചെക്ക് ബുക്കും രേഖകളും കവർന്നു. ആരാധനാ മഹോത്സവം നടക്കുന്ന പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ചേരിക്കല്‍മുക്കിലെ പ്രവാസി എഞ്ചിനീയറായ വിഗ്‌നേഷ് ഹൗസില്‍ സുനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഇക്കഴിഞ്ഞ 27 ന് സുനിൽകുമാറിൻ്റെ ഭാര്യ പൂർണ്ണിമയും കുടുംബവും ഭർതൃഗൃഹത്തിൽ നിന്നും വീട് പൂട്ടി തലശേരിയിലെ സ്വന്തം വീട്ടിൽ പോയതായിരുന്നു. ഇന്നലെ രാത്രി 7.45 ഓടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിൽ തകര്‍ത്ത നിലയിൽ തുറന്നുകിടക്കുന്നത് കണ്ടത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന ലോക്കറ്റോടുകൂടിയ 12 പവന്റെ മാലയും മോതിരങ്ങളും മറ്റും ഉൾപ്പെടെ 20 പവൻ്റെ ആഭരണങ്ങളും 20,000 രൂപയും എസ്.ബി.ഐ ബേങ്കിൻ്റെ ബ്ലാങ്ക് ചെക്ക് ബുക്കും ,പാസ്പോർട്ടും രേഖകളും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്‌ഐ എം.വി.ഷീജുവും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.വിദേശത്തുള്ള സുനിൽകുമാറിൻ്റെ ഭാര്യ പുർണ്ണിമയുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്ന് പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166142/gold-and-rs-20000-were-stolen-from-the-locked-house)